തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന പുതിയ സിനിമയിൽ S I സാജൻ എന്ന കഥാപാത്രത്തിന് തൻമയത്വത്തോടെ ജീവൻ നൽകിയ കാസർഗോഡ് C I സിബി തോമസും, കുടുംബവും നിർമ്മലഗിരി ,കോളേജിലെ തന്റെ പഴയ കാല സുഹൃത്തുക്കളോടൊപ്പം കണ്ണൂരിൽ സിനിമ കാണാൻ എത്തുന്നു.ഞായറാഴ്ച 11 മണിക്ക് കണ്ണൂർ സമുദ്ര തിയേറ്ററിലാണ് ഷോയും അനുമോദന പരിപാടിയും നടക്കുന്നത്.നിർമ്മലഗിരി കോളേജിലെ ഫൈൻ ആർട്സ് സെക്രട്ടറിയായിരുന്ന സിബി തോമസിന്റെ സിനിമാരംഗത്തെ മികച്ച തുടക്കത്തിൽ ആഹ്ളാദം പങ്കിടാനാണ് അദ്ധ്യാപകരും കൂട്ടുകാരും ഒത്തുകൂടുന്നത്.


