സി.ഐ.ഐയുടെ 2021-ലെ സ്റ്റാർ ചാമ്പ്യൻ, ജ്യൂറി ചലഞ്ചർ അവാർഡുകൾ നിറ്റാ ജലാറ്റിൻ ഇന്ത്യയ്ക്ക്

കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) 2021-ലെ സ്റ്റാർ ചാമ്പ്യൻ, ജ്യൂറി ചലഞ്ചർ അവാർഡുകൾ രാജ്യത്തെ പ്രമുഖ ജലാറ്റിൻ നിർമാതാവായ നിറ്റാ ജലാറ്റിൻ ഇന്ത്യ കരസ്ഥമാക്കി. വിവധ വിഭാഗങ്ങളായി നടന്ന ദേശീയ മത്സരത്തിൽ ടാറ്റാ പവർ, ടൈറ്റൻ, മാൻകൈൻഡ് ഫാർമ, ഐടിസി, മുരുഗപ്പ ഗ്രൂപ്പ്, ഗോദ്‌റെജ്, മാരിക്കോ, എൽ&ടി തുടങ്ങി 220-ലേറെ കമ്പനികൾ പങ്കെടുത്തു.

പ്ലാന്റുകളിൽ സൗരോർജ ഉപയോഗത്തിനാണ് നിറ്റാ ജലാറ്റിനെ സ്റ്റാർ ചാമ്പ്യൻ അവാർഡിന് അർഹമാക്കിയത്. ഉത്പാദനസമയം കുറച്ച് ഉത്പാദനം വർധിപ്പിച്ചതിനാണ് ജ്യൂറി ചലഞ്ചർ അവാർഡ്. ജീവനക്കാരുടെ പ്രവർത്തനമികവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി സ്വീകരിച്ചുവരുന്ന നടപടികളുടെ പ്രതിഫലനമാണ് ഈ അംഗീകാരങ്ങളെന്ന് നിറ്റാ ജലാറ്റിൻ ബിസിനസ് എക്‌സലൻസ് മേധാവി പ്രകാശ് ചന്ദ്ര പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാമരിയുടെ സമയത്ത് പോലും പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ കമ്പനി പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തനമികവ് വർധിപ്പിക്കാനായി കമ്പനി സ്വീകരിക്കുന്ന നടപടികൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ്  ഇത്തരം മത്സരങ്ങൾ നൽകുന്നതെന്നും പ്രകാശ് ചന്ദ്ര വ്യക്തമാക്കി.

Top