പ്രശസ്ത സിനിമാതാരം ചിത്ര അന്തരിച്ചു..

കൊച്ചി:നടി ചിത്ര അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 55വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും. തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന താരം മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള മുന്‍നിര നടന്‍മാര്‍ക്കൊപ്പം അഭ്രപാളിയില്‍ തിളങ്ങിയ നടിയായിരുന്നു. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1965ല്‍ കൊച്ചിയിലാണ് ജനനം. രാജപര്‍വൈ ആണ് ആദ്യ സിനിമ. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി. മലയാളത്തില്‍ ചിത്രയുടെ ആദ്യ ഹിറ്റ് ചിത്രവും ഇതുതന്നെ.

മമ്മൂട്ടിക്കൊപ്പം അമരം എന്ന ചിത്രത്തിലുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി എന്നിവയ്ക്ക് പുറമെ ദേവാസുരം, അദ്വൈതം, ആറാം തമ്പുരാന്‍ എന്നീ മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളിലും കമ്മീഷണര്‍, ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ സുരേഷ് ഗോപിക്കൊപ്പവും മികച്ച വേഷങ്ങള്‍ ചെയ്തു.പൊന്നുച്ചാമി, മിസ്റ്റര്‍ ബട്‌ലര്‍, അടിവാരം, പാഥേയം, സാദരം, കളിക്കളം എന്നീ ഹിറ്റ് സിമികളിലും വേഷമിട്ടിട്ടുണ്ട്. ദിലീപ് നായകനായ സൂത്രധാരന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ശിവാജി ഗണേഷന്‍, കമല്‍ ഹാസന്‍, ശരത് കുമാര്‍, പ്രഭു തുടങ്ങിയ താരങ്ങള്‍ക്കൊപ്പം തമിഴ് സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലതാരമായിട്ടാണ് ചിത്ര സിനിമയിലെത്തിയത്. കല്യാണപന്തല്‍, അപൂര്‍വ രാഗങ്ങള്‍, അവള്‍ അപ്പടിതാന്‍ എന്നീ സിനിമകളില്‍ ബാലതാരമായി വേഷമിട്ടു. കൂടുതല്‍ സിനിമകള്‍ കൈവന്നതോടെ പത്താംക്ലാസില്‍ പഠനം നിര്‍ത്തി. 1983ലാണ് മോഹന്‍ലാലിനൊപ്പമുള്ള ആട്ടക്കലാശം പുറത്തിറങ്ങിയത്. മേരിക്കുട്ടി എന്ന കഥാപാത്രമായാണ് ചിത്ര പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.

1990കളില്‍ മലയാളത്തില്‍ തിരക്കേറിയ നടിയായിരുന്നു ചിത്ര. വിവാഹത്തിന് ശേഷം സിനിമിയില്‍ നിന്ന് വിട്ടുനിന്നു. 18 വര്‍ഷമാണ് ചിത്ര അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നത്. 2020ല്‍ ബെല്‍ബോട്ടം എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. പിന്നീട് സീരിയല്‍ രംഗത്തും സജീവമായി. പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും. ബിസിനസുകാരനായ വിജയരാഘവനാണ് ഭര്‍ത്താവ്. ഏകമകള്‍ മഹാലക്ഷ്മി. മലയാളികള്‍ ഓണമാഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ചിത്രയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ആറിലധികം ടെലിവിഷന്‍ സീരിയലുകളില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു ചിത്ര.

സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ കാരണമായി എന്ന് താരം ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ആ സംവിധായകനുമായി സൗഹൃദമുണ്ടാകും. അടുത്ത ചിത്രത്തില്‍ അഭിനയിക്കാമോ എന്ന് അദ്ദേഹം ചോദിച്ചാല്‍ നോ പറയാന്‍ സാധിക്കില്ലെന്നും ചിത്ര പറഞ്ഞിരുന്നു. 20ല്‍ അധികം തമിഴ് സിനിമകളിലും രണ്ട് തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് ചിത്ര. മൂന്ന് ഹിന്ദി സിനിമകളും ചെയ്തു. ഹിന്ദിയില്‍ വേഷമിട്ടത് തുടക്ക കാലത്തായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ ഹിറ്റ് സിനിമകളിലെല്ലാം ചിത്രയും ഉണ്ടായിരുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമാകുന്ന നടിമാര്‍ ഏറെയാണ്. ആ ഗണത്തില്‍ തന്നെയായിരുന്നു ചിത്രയും. എന്നാല്‍ 18 വര്‍ഷത്തിന് ശേഷം അവര്‍ തിരിച്ചെത്തി എന്നാണ് വ്യത്യസ്തമായ കാര്യം. ആഭരണച്ചാര്‍ത്ത് എന്ന സിനിമയില്‍ അവര്‍ വേഷമിട്ടിരുന്നു. തിരിച്ചുവരവിന് ശേഷം മലയാളത്തില്‍ എത്തിയിട്ടില്ല. പ്രധാനമായും സീരിയല്‍ രംഗത്താണ് പിന്നീട് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1975 മുതൽ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കല്യാണപന്തൽ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് പ്രേം നസീറിനൊപ്പം അനു​ഗ്രം , ആട്ടക്കലാശം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ദേവാസുരം, ഒരു വടക്കൻ വീര​ഗാഥ, അദ്വൈതം, അമരം, ഏകലവന്യൻ, കമ്മീഷ്ണർ, സാദരം, ആറാം തമ്പുരാൻ, ഉസ്താദ്, സൂത്രധാരൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു.

Top