ജനരക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ ‘ബലികുടീരങ്ങളേ’ പാടി സി.കെ പദ്മനാഭന്‍

കണ്ണൂര്‍: ജനരക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ വിപ്ലവഗാനമായ ‘ബലികുടീരങ്ങളേ ‘പാടി ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ.പദ്മനാഭന്‍. ‘പഴയ കമ്യൂണിസ്റ്റുകാരന്റെ വിപ്ലവബോധം ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതിനാല്‍ ഒരു വിപ്ലവഗാനത്തോടെയാണ് ഞാന്‍ പ്രസംഗം അവസാനിപ്പിക്കുന്നത്’ എന്നായിരുന്നു സി.കെയുടെ വാക്കുകള്‍.
അദ്ദേഹം ഇത്രയും പറഞ്ഞതോടെ നേതാക്കളിലും പ്രവര്‍ത്തകരിലും നേരിയ നിരാശ പടര്‍ന്നു. പറഞ്ഞതുപോലെ തന്നെ സി.കെ.പദ്മനാഭന്‍ എന്ന പഴയ കമ്യൂണിസ്റ്റുകാരന്‍ ആവേശം ഒട്ടും ചോരാതെ തകര്‍ത്തുപാടി. യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍ വിരിഞ്ഞു താമരമുകുളങ്ങള്‍… എന്ന വരി ഒന്നുകൂടി ഊന്നിപ്പാടുകയായിരുന്നു സി.കെ.

Top