ഇതാണ് മനുഷ്യനെ അറിയുന്ന രാഷ്ട്രീയക്കാരൻ …പൊതുപ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് അരിയും വാങ്ങി നടന്നുവരുന്ന എംഎല്‍എ, സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ചിത്രങ്ങള്‍ വൈറല്‍

കല്‍പ്പറ്റ : തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആയാല്‍ പിന്നെ ബോര്‍ഡ് വെച്ച ആഡംബര കാറും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത നേതാക്കളില്ല ഇതിനിടയില്‍ പൊതുരംഗത്തെ ലാളിത്യത്തിന്റെ മാതൃകകളും വേരറ്റുപോയിട്ടില്ലെന്ന് ലളിത ജീവിതത്തിലൂടെ തെളിയിക്കുകയാണ് സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറിയും കല്‍പ്പറ്റ എംഎല്‍എയുമായ സി കെ ശശീന്ദ്രന്‍. അദ്ദേഹത്തിന്റെ പുതിയൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.പൊതുപ്രവര്‍ത്തനം കഴിഞ്ഞ്, വീട്ടിലേക്കുള്ള അരിയും വാങ്ങി പതിവുപോലെ നഗ്‌നപാദനായി നടന്നുവരുന്ന എംഎല്‍എയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകന്‍ ഷെഫീഖ് താമരശ്ശേരി പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.

കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് സി കെ ശശീന്ദ്രന്റെ ഉപജീവനമാര്‍ഗം. പൊതുപ്രവര്‍ത്തനം വെറും ‘സേവനം’ മാത്രവും. സിറ്റിങ് എംഎല്‍എയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ് കുമാറിനെ 13,000 ലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചത്. വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലാണ് അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തൊവരിമല സമരം പൊളിക്കാനായി എംഎല്‍എ സി കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നെന്ന് സമരസമിതി ചർച്ചയാക്കി
രംഗത്ത് .
വയനാട്ടിലെ ആദിവാസി കുടുംബങ്ങളും തോട്ടംതൊഴിലാളികളുമടക്കമുള്ള അടിസ്ഥാനവര്‍ഗ്ഗ ജനവിഭാഗം നേരിട്ടു നിന്നു നയിക്കുന്ന തൊവരിമല ഭൂസമരം നൂറാം ദിവസത്തിലേക്ക് അടുക്കുന്നതിനിടെ, സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് സമരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നേതാക്കള്‍. തൊവരിമല ഭൂസമരത്തിന്റെ നേതൃനിരയിലുള്ള ഭൂസമര സമിതിയും സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാറും അടക്കമുള്ള സംഘടനകളുടെ പ്രതിനിധികളാണ് ആരോപണമുന്നയിക്കുന്നത്. 2019 ഏപ്രില്‍ 24ന് ആരംഭിച്ച തൊവരിമല ഭൂസമരം വയനാട് കലക്ട്രേറ്റിനു മുന്നില്‍ അനിശ്ചിതമായി തുടരുന്നതിനിടെ, ഭൂരഹിതരായ ആദിവാസികളോട് കോളനികളിലെത്തി സമരത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ദ്ദേശിക്കുന്നത് എസ്.സി, എസ്.ടി പ്രമോട്ടര്‍മാരും എം.എല്‍.എയും അടക്കമുള്ളവരാണെന്നാണ് ആരോപണം. വാര്‍ഡ് തലത്തില്‍ പ്രമോട്ടര്‍മാര്‍ കോളനി സന്ദര്‍ശനത്തിനിടെ സമരത്തോട് സഹകരിക്കരുത് എന്നാവശ്യപ്പെട്ടതിനു പുറമേ, കല്‍പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനും സമാനമായ ആവശ്യം നേരിട്ടു മുന്നോട്ടുവച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. സമരനേതാക്കള്‍ ഇക്കാര്യം ആവര്‍ത്തിക്കുമ്പോഴും, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ആരോപണം നിഷേധിച്ചിട്ടുണ്ട്.സമരമാരംഭിച്ച് നാളിത്രയായിട്ടും യാതൊരു തരത്തിലുള്ള പരിഹാരനടപടികളിലേക്കും കടക്കാതിരിക്കുന്ന സര്‍ക്കാര്‍, സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഭൂസംരക്ഷണ സമിതിയുടെ നേതാക്കളിലൊരാളായ ബിനു ജോണ്‍ ആരോപിക്കുന്നുണ്ട്. ‘സമരം പതിയെപ്പതിയെ ശോഷിച്ചില്ലാതാകും എന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നതെന്നു തോന്നുന്നു.

ഭൂമി കൃഷിയ്ക്കായി വിതരണം ചെയ്യുന്ന കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, ആദിവാസി കുടുംബങ്ങളോട് സമരത്തില്‍ പങ്കെടുക്കരുത് എന്നു നിര്‍ദ്ദേശിക്കുക വരെയുണ്ടായി. ഓരോ വാര്‍ഡിലും എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ നേരിട്ടു പോയാണ് പിന്മാറാന്‍ ആവശ്യപ്പെട്ടത്. അതു നടക്കില്ല എന്നു തോന്നിയപ്പോള്‍ കല്‍പറ്റ എംഎല്‍എ ശശിയേട്ടന്‍ വരെ സമരത്തില്‍ പങ്കെടുക്കരുത് എന്ന് ഇവരോടാവശ്യപ്പെട്ട സംഭവവുമുണ്ടായി. നിങ്ങള്‍ ആ സമരത്തില്‍ പങ്കെടുക്കരുത് എന്നു പറഞ്ഞ് എം.എല്‍.എ അടക്കമുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും, കഴിഞ്ഞ ദിവസത്തെ കലക്ട്രേറ്റ് മാര്‍ച്ചില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഉപയോഗിച്ചുകൊണ്ട് സമരത്തില്‍ നിന്നും ആദിവാസി കുടുംബങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിട്ടും സമരത്തെ തളര്‍ത്താനായിട്ടില്ല എന്നത് വലിയ വിജയം തന്നെയാണ്.’

Top