പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യു.ഡി.എഫ് സ്ഥാനാര്‍ഥി.ജോസ് ടോമിനെ പി.ജെ.ജോസഫ് അംഗീകരിച്ചേക്കില്ല

കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാവും.യുഡിഎഫ് ഉപസമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് . അഡ്വ. ജോസ് ടോം പുലിക്കുന്നേലാണ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ക്കിടെ പിജെ ജോസഫും ജോസ് കെ മാണിയും സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചര്‍ച്ചകള്‍ വരെ നടത്തിയിരുന്നു.

ഹെറാൾഡ് ന്യുസ് ടിവി’യുടെ യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കില്ലെന്ന് ജോസഫ് വ്യക്തമാക്കി. ഇതോടെ പ്രശ്‌നം കടുത്തിരിക്കുകയാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ് ജോസ് ടോം. ജോസ് കെ മാണി വിഭാഗം നോമിനിയാണ് ജോസ് ടോം. കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഉപസമിതിയാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്.

ഔദ്യോഗിക പ്രഖ്യാപനം യു.ഡി.എഫ്. യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തി. നേരത്തെ നിഷ ജോസ് കെ. മാണിക്ക് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് മറ്റൊരാളെ കണ്ടെത്താന്‍ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്.

സ്ഥാനാർഥി മാണി കുടുംബത്തിൽ നിന്നു പുറത്തുനിന്നുള്ളയാൾ ആയിരിക്കുമെന്നും തോമസ് ചാഴികാടൻ എംപി വ്യക്തമാക്കിയിരുന്നു. അതേസമയം, ജോസ് ടോമിനെ സ്ഥാനാർഥിയായി പി.ജെ.ജോസഫ് അംഗീകരിച്ചേക്കില്ല. പാർട്ടിയിൽ അച്ചടക്ക നടപടി നേരിടുന്ന ആളാണ് ജോസ് ടോമെന്ന് ജോസഫ് വിഭാഗം പറയുന്നു.

അതേസമയം ജോസഫിന്റെ എതിര്‍പ്പ് യുഡിഎഫ് നേതൃത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് ടോം പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോസ് ടോമിന്റെ പേര് യുഡിഎഫ് ഉപസമിതിയാണ് പ്രഖ്യാപിച്ചത്. മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമാണ് ജോസ് ടോം. അതേസമയം നിഷ ജോസ് കെ മാണിക്കായി അവസാന നിമിഷം വരെ വലിയ പോരാട്ടമാണ് പാര്‍ട്ടിക്കുള്ളില്‍ നടന്നത്. നിഷ മത്സരിച്ചാല്‍ എട്ടു നിലയില്‍ പൊട്ടുമെന്ന് വരെ ജോസഫ് വിഭാഗം പറഞ്ഞിരുന്നു. നിഷയെ മത്സരിപ്പിക്കുന്നതിലുള്ള എതിര്‍ത്ത് ശക്തമായതിനെ തുടര്‍ന്നാണ് യുഡിഎഫ് ജോസഫ് വിഭാഗത്തിനായി മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തീരുമാനിച്ചത്.

നിഷയ്ക്ക് വിജയസാധ്യതയില്ലെന്ന് ജോസഫ് ഉറപ്പിച്ച് പറഞ്ഞോടെ യുഡിഎഫ് പ്രതിരോധത്തിലാവുകയും ചെയ്തു. അതേസമയം സമയം പൊതുവികാരം നിഷയ്ക്ക് അനുകൂലമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി വിഭാഗം. യുഡിഎഫ് നിയോഗിച്ച ഏഴംഗ ഉപസമിതിക്ക് മുമ്പാകെ ജോസ് പക്ഷം നിഷയുടെ പേരാണ് ആദ്യം നിര്‍ദേശം. പൊതുവികാരം മുന്‍നിര്‍ത്തി നിഷയെ മത്സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫ് തള്ളുകയും ചെയ്തു. ജോസ് കെ മാണിയെയും പിജെ ജോസഫിനെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ജോസ് പക്ഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനും ജോസഫ് പക്ഷം രണ്ടില ചിഹ്നം അനുവദിക്കണമെന്നുമുള്ള സമവായ ഫോര്‍മുലയാണ് യുഡിഎഫ് മുന്നോട്ട് വെച്ചത്. ഇതിനിടയില്‍ നിഷ സ്ഥാനാര്‍ത്ഥിയാവില്ലെന്നും, കുടുംബത്തില്‍ നിന്ന് ഒരാള്‍ പോലും വേണ്ടെന്ന് തീരുമാനിച്ചതായും ജോസ് കെ മാണി പറഞ്ഞു.

Top