പാലായിൽ മാണിയുടെ മകൾ ? നിഷ ജോസിനെ വെട്ടാൻ മാണിയുടെ മകൾ സാലി ജോസഫ് ?പാലാ വീണ്ടും കുടുംബവാഴ്‌ച്ചയിൽ

കോട്ടയം : പാലായിൽ കെ.എം. മാണിയുടെ മൂത്ത മകൾ സാലി ജോസഫിനെ രംഗത്തിറക്കാൻ നീക്കം നടക്കുന്നു .പാലായിൽ മൽസരിക്കുന്നതു കെ.എം. മാണിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ തന്നെ വേണമെന്നതാണ് മാണി ഗ്രൂപ്പിൽ ഭൂരിപക്ഷം നേതാക്കന്മാരുടെയും അഭിപ്രായം. നിഷയുടെ പേരിനാണു മുൻഗണന. മാണിയുടെ കുടുംബത്തിൽ നിന്ന് മറ്റാരെങ്കിലും മത്സരിക്കാനുള്ള സാധ്യത മധ്യസ്ഥർ ചർച്ചയിൽ ആരാഞ്ഞിരുന്നു. എന്നാൽ ഈ നീക്കത്തോട് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവർക്കു താൽപര്യമില്ല.സാലി ജോസഫിന്റെ പേര് ഉയർത്തിക്കൊണ്ട് വരുന്നതിനു  പിന്നിൽ ജോസഫ് വിഭാഗമാണെന്നു മറുപക്ഷം സംശയിക്കുന്നു. ‘സ്ഥാനാർഥിയെപ്പറ്റി ജോസഫ് വിഭാഗവുമായി ചർച്ച നടക്കുന്നില്ല. ഏതെങ്കിലും ഒരു പേരിലേക്ക് ചർച്ച എത്തിയിട്ടുമില്ല’ ജോസ് കെ. മാണി ഇന്നലെ പാലായിൽ പറഞ്ഞു. ‘പി.ജെ. ജോസഫ് കാണിച്ച മര്യാദ എല്ലാവരും കാണിച്ചാൽ പ്രശ്നങ്ങൾക്കു മാന്യമായ പരിഹാരമുണ്ടാകും’ എന്നായിരുന്നു മോൻസ് ജോസഫിന്റെ പ്രതികരണം.

നിഷയെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം. പാലായിൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് പ്രവർത്തനം ആരംഭിച്ച് കേരള കോൺഗ്രസ് പ്രചാരണമുന്നൊരുക്കം തുടങ്ങി. നിഷയെ സ്ഥാനാർഥിയാക്കുന്നില്ലെങ്കിൽ ജോസ് കെ. മാണി തന്നെ മത്സരരംഗത്തിറങ്ങാൻ മടിക്കില്ലെന്നും ഇവർ യുഡിഎഫ് നേതാക്കൾക്കു സൂചന നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു കേരള കോൺഗ്രസ് സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങൾ പാലായിൽ അനൗദ്യോഗിക യോഗം ചേരും. നാളെ കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റി ഓഫിസിലും ചേരും. ഈ യോഗത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച അവസാന തീരുമാനം എടുത്തേക്കും. ജോസ് കെ. മാണി മൽസരിക്കുന്നതിനോടു കോൺഗ്രസ് നേതാക്കൾക്കു യോജിപ്പില്ല. അങ്ങനെ വന്നാൽ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുമെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള കോൺഗ്രസ് നേതാക്കളെ അറിയിച്ചു.

Top