സംസ്ഥാനം ഈ വര്‍ഷവും വരള്‍ച്ചാ ഭീഷണിയിലേക്ക് നീങ്ങവെ സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങളിലേക്ക് നീങ്ങുകയാണ്.
ക്ലൗഡ്‌സീഡിങിലൂടെ കൃത്രിമമായി മഴ പെയ്യിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സപ്തംബര്‍ അവസാന വാരത്തോടെ ഇതു പരീക്ഷിക്കാനാണ് തീരമാനിച്ചിരിക്കുന്നത്.
പത്തനംതിട്ടയിലെ കക്കി ഡാമിന്റെ പരിസരങ്ങളിലാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള ആദ്യ പരീക്ഷണം അരങ്ങേറുക. അനുയോജ്യമായ മഴമഘങ്ങളെ വിഎസ്എസ്‌സിയുടെ റഡാറുകള്‍ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വിഎസ്എസ്‌സിയുടെ മുന്‍ ഡയറക്ടറുമായ എംസി ദത്തന്റെ നേതൃത്വത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസിസ്ഥിതി കൗണ്‍സിലും കെഎസ്ഇബിയും സംയുക്തമായാണ് പരീക്ഷണം തുടങ്ങുന്നത്.
കേരളത്തില്‍ ഇതാദ്യമായാണ് ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. നേരത്തേ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇതു പരീക്ഷിച്ചിട്ടുണ്ട്.
കൊടും വരള്‍ച്ച മൂലം കര്‍ണാടകയില്‍ അടുത്തിടെ കൃത്രിമമഴ പരീക്ഷണം നടത്തിയിരുന്നി. അമേരിക്കയില്‍ നിന്നുള്ള ബിക്യു 100 വിമാനം വഴി രാസപദാര്‍ഥങ്ങള്‍ മേഖങ്ങളില്‍ തളിക്കുകായിരുന്നു.
30 കോടിയോളം രൂപയാണ് ഇതിന്റെ ചെലവ് കണക്കാക്കുന്നത്.
വിമാനം വഴിയുള്ള പരീക്ഷണം ചെലവേറിയത് ആയതിനാല്‍ കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ ഭൂമിയില്‍ നിന്നു കൊണ്ടുള്ള ക്ലൗഡ് സീഡിങ് പരീക്ഷിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി.
പത്തനം തിട്ടയിലെ കക്കി ഡാമില്‍ അനുയോജ്യമായ മഴമേഘങ്ങളെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കു സാധിക്കാതിരുന്നാല്‍ തിരുവനന്തപുരം പേപ്പാറ ഡാമിലേക്ക് പരീക്ഷണം മാറ്റാനിടയുണ്ട്.


