കോട്ടയം: ഞായറാഴ്ച അന്തരിച്ച എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയനു മുഖ്യമന്ത്രി പിണായി വിജയൻ അന്തിമോപചാരം അർപ്പിച്ചു. കുറിച്ചിത്താനത്തെ വസതിയിൽ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. രാഷ്ട്രീയ സംസ്കാരിക രംഗത്തെ നിരവധി പേരാണ് വിജയനു അന്തിമോപചാരം അർപ്പിക്കാനായി ഇന്ന് എത്തിയത്. ഉഴവൂർ വിജയന്‍റെ സംസ്കാരം ഇന്നുച്ചയ്ക്കു 12ന് വീട്ടുവളപ്പിൽ പൂർണ ഒൗദ്യോഗിക ബഹുമതികളോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, എൻസിപി ദേശീയ പ്രസിഡന്‍റ് ശരത് പവാർ തുടങ്ങിയവർ സംസ്കാരചടങ്ങിൽ പങ്കെടുക്കും.


