പിണറായി വിജയന്‍ ഇന്ന് പിണറായിയിലെ വീട്ടിൽ താമസിക്കില്ല.താമസം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിണറായിയിലെ വീട്ടിൽ താമസിക്കില്ല. സുരക്ഷ കണക്കിലെടുത്ത് പൊലീസിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. പിണറായിയിലെ വീട്ടില്‍ രാത്രി താമസിക്കാനായിരുന്നു നേരത്തെ തീരുമാനം. നാളെ കണ്ണൂലാണ് മുഖ്യമന്ത്രിയുടെ പരിപാടി. പിണറായിയിലെ സ്വന്തം വീട്ടിൽ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും സുരക്ഷ ഒരുക്കാനുള്ള ബന്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി താമസം കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടർന്നിരുന്നു. മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പത്ത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ കനത്ത സുരക്ഷയിലും കോഴിക്കോട് പലയിടത്തും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകർ എരഞ്ഞിപ്പാലത്ത് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ പലയിടത്തും പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കണ്ണൂരിൽ നാളത്തെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി പൊലീസ്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തി. തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങൾ കൂനം- പൂമംഗലം – കാഞ്ഞിരങ്ങാട് – മന്ന റോഡ് വഴി പോകണം. രാവിലെ 10:30 ന് തളിപറമ്പ് കില ക്യാമ്പസിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ശേഷം 12:30 ന് ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥശാല സംഗമവും ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിലും കണ്ണൂർ നഗരത്തിലടക്കം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്

Top