വിമാനയാത്രയ്ക്കിടെ അധ്യാപികയെ ശല്ല്യപെടുത്തിയ സഹയാത്രികനെതിരെ പരാതി; സംഭവം ഡല്‍ഹി ഹൈദരാബാദ് യാത്രക്കിടെ

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്‍ ശല്യപ്പെടുത്തിയെന്നാരോപിച്ച് അധ്യപിക പരാതി നല്‍കി. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായ ഡല്‍ഹി സ്വദേശിനിയായ അധ്യാപികയാണു പരാതി നല്‍കിയത്.

ഡല്‍ഹി ഹൈദരാബാദ്‌വിജയവാഡ് വിമാനത്തിലാണ് സംഭവമുണ്ടായത്. ഹൈദരാബാദില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള ടീച്ചറാണ് അതിക്രമത്തിന് ഇരയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത് മുതല്‍ യാത്രിക്കരാന്‍ ഉപദ്രവിച്ച് തുടങ്ങിയെന്നും വിമാനത്തിലെ ജീവനക്കാരോട് ഇത് സംബന്ധിച്ച് പരാതിപ്പെടുകയും ചെയ്‌തെന്ന് യുവതി പറയുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതി പൊലീസിന് പരാതി നല്‍കുകയായിരുന്നു. വിമാനം വിജയവാഡയ്ക്ക് തിരിക്കുകയും ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതിന് 354 ആം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ടിഡിപി കോര്‍പ്പറേറ്റര്‍ എം വെങ്കടേശ്വര റാവുവാണ് സ്ത്രീയോട് മോശമായി പെരുമാറിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഒടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Top