തട്ടമിടാത്ത കളക്ടര്‍ ഷൈനാമോളാണോ സ്‌ഫോടനത്തിന്റെ ഉന്നം? ദീനിന്റെ പേരില്‍ കളക്ടറെ തെറിവിളച്ചവരെ പോലീസ് പൊക്കും

മലപ്പുറം: കളക്ട്രേറ്റിലെ സ്‌ഫോടനത്തിന്റെ ഉന്നം തട്ടമിടാത്ത ഷൈനാമോളോ..? ഷൈനാമോള്‍ ഐഎഎസ് കളക്ടറായിരിക്കേയാണ് കൊല്ലം കളക്ടേറ്റില്‍ സ്‌ഫോടനം നടന്നത് ഷൈനാമോള്‍ മലപ്പുറത്തെത്തിയതിനു പിന്നാലെ ഇവിടെയും സ്‌ഫോടനം നടന്നതും കളക്ടറെ ഭീഷണിപ്പെടുത്താനോ എന്നും സംശയം. തട്ടമിടാത്തതിന്റെ പേരില്‍ സൈബര്‍ ലോകത്ത് ചിലര്‍ നടത്തിയ പരാമര്‍ശങ്ങളും ഇതോടെ അന്വേഷണ പരിധിയില്‍ വരുമെന്നുറപ്പായി.

മലപ്പുറം സ്ഫോടനത്തിന് പിന്നിലും ഒരേയാളുകളാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അപായ ഭീഷണിയുടെ മുന്നറിയിപ്പാണോ എന്നതും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. കലക്ടര്‍ക്കെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ അടക്കം ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. തട്ടിമിടാത്ത മുസ്ലിം സ്ത്രീകളെ മര്യാദ പഠിപ്പിക്കാന്‍ വേണ്ടി സൈബര്‍ ലോകത്ത് തീവ്രനിലപാടുകാര്‍ രംഗത്തുണ്ട്. ഇവരില്‍ പലരും ഐസിസ് ആശയങ്ങളില്‍ പോലും ആകൃഷ്ടരായവരാണെന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഷൈനമോളുടെ ഫേസ്ബുക്കില്‍ തെറിവിളിച്ചവരും അന്വേഷണ പരിധിയിലേക്ക് വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറം കലക്ടറായി ചുമതല വഹിക്കുന്ന എ. ഷൈനമോളെ ദീനിന്റെ പേരില്‍ മര്യാദ പഠിപ്പിക്കാനും ഫേസ്ബുക്കിലൂടെ ചിലര്‍ രംഗത്തുവന്നിരുന്നു. വകുപ്പുതല നടപടികള്‍ വിശദീകരിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഒരു യുവാവ് തട്ടമിടാന്‍ ഉപദേശിച്ചു വന്നത്. വളരെ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യുവാവ് ‘തലയില്‍ തട്ടമിട്ടാല്‍ പത്രാസ് നഷ്ടപ്പെടും എന്ന സങ്കല്‍പം തെറ്റാണ് മുസ്ലിമായി ആനുകൂല്യങ്ങള്‍ സ്വീകരിക്കുകയും അമുസ്ലിം വേഷം ധരിച്ച് നിലകൊള്ളുകയും ചെയ്യുന്നത് ശരിയായ നേതൃത്വം ഗുണമാണെന്ന് തോന്നുന്നില്ല’ എന്ന കമന്റിട്ടത്. എന്നാല്‍, ജനപ്രിയ കലക്ടറായ ഷൈനമോളെ എല്ലാവരും പിന്തുണയ്ക്കുകയാണ് ഉണ്ടായതും. മറിച്ചുള്ള വാദങ്ങളെല്ലാം മറ്റുള്ളവര്‍ തള്ളിക്കളയുകും ചെയ്തു.

എന്നാല്‍, ഇത്തരത്തില്‍ സൈബര്‍ ലോകത്ത് അടക്കം തീവ്ര നിലപാട് പുലര്‍ത്തുന്നവരാണോ സ്ഫോടനത്തിന് പിന്നിലെന്ന അന്വേഷണവും നടത്തുന്നുണ്ട്. ഐസിസ് ബന്ധത്തില്‍ അറസ്റ്റിലായിരുന്നവര്‍ സോഷ്യല്‍ മീഡിയയെ സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു എന്നതും ഈ വിധത്തിലുള്ള അന്വേഷണത്തിന് പ്രേരണ നല്‍കുന്നുണ്ട്. കളക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ പൊലീസ് സെക്യുരിറ്റി ഉള്ളതിനാല്‍ സ്ഫോടക വസ്തുക്കള്‍ വയ്ക്കുന്നത് എളുപ്പമല്ല, അതുകൊണ്ട് തന്നെ മറ്റ് മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്നോ എന്ന സംശയവമുണ്ട്. കൊല്ലം കളക്‌റ്റ്രേറ്റില്‍ ഉപയോഗിച്ച സര്‍ക്യൂട്ടിന് സമാനമായ ഉപകരണങ്ങളാണ് മലപ്പുറത്തെ സ്ഫോടനത്തിലും ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 15നാണ് കൊല്ലം കോടതി വളപ്പില്‍ കിടന്ന ജീപ്പില്‍ സ്ഫോടനം നടന്നത്. ഇന്റിലിജന്‍സ് വിഭാഗം ഉള്‍പ്പെടെ എല്ലാ പ്രധാന ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. 2007ഹിമാചല്‍ പ്രദേശ് കേഡറില്‍ ഐ എ എസ് നേടിയ ഷൈനാമോള്‍ 2014 ഫെബ്രുവരിയിലാണ് ഡെപ്യൂട്ടേഷനില്‍ കേരളത്തില്‍ എത്തുന്നത്. കുടുംബത്തിലെ മൂന്ന് പേരും ഐ പി എസ്, ഐഎസ് സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വ ഭാഗ്യവും ഷൈനാമോളുടെ കുടുംബത്തിനുണ്ട്. 2003 ലെ ഐ എ എസ് ബാച്ചിലെ ഷൈല (മുംബൈ കളക്ടര്‍ ) .എ അക്ബര്‍ (ആലപ്പുഴ പൊലീസ് മേധാവി ) എന്നിവരാണ് സഹോദരങ്ങള്‍. ഹൈക്കോടതി അഡ്വ ഷാനവാസ് മേത്തറാണ് ഭര്‍ത്താവ് റിട്ടേഡ് ഹൈസ്‌കൂള്‍ അദ്ധ്യാപകനായ അബുവിന്റെയും പികെ സുലേഖയുടെയും മകളാണ് ഷൈനാമോള്‍. മലപ്പുറം ജില്ലക്ക് ലഭിക്കുന്ന രണ്ടാമത്തെ വനിതാ കളക്ടറാണ് ഷൈനാമോള്‍.

Top