മലക്കം മറിയുന്നു? ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്നും നടിയുടെ സഹോദരന്‍ !

കൊച്ചി:ഒടുവിൽ എല്ലാവരും കബളിപ്പിക്കപ്പെടുമോ ? നടിയെ ആക്രമിച്ച കേസിൽ പൊതുജനവും മറ്റും ഒടുവിൽ ഇളിഭ്യരാകും എന്ന ചിന്ത പലരും പങ്കുവെച്ചിരുന്നു.സിനിമക്കാരെല്ലാം ഒന്നാകും -എല്ലാ കേസിലും ഉണ്ടാകുന്ന പോലെ സാക്ഷി കൂറുമാരും ‘പ്രതി രക്ഷപെടും .ഇതും നടക്കുകയാണോ ? നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജയിലിലാണെങ്കിലും നടിയുടെ സഹോദരന്‍ ഇപ്പോഴും ദിലീപിനെ കുറ്റവാളിയായി കാണാന്‍ ഒരുക്കമല്ല.ആക്രമണത്തിന് പിന്നില്‍ ദിലീപാണെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത നിഷേധിച്ചാണ് സഹോദരന്‍ രാജേഷ് പരസ്യമായി രംഗത്ത് വന്നത്.

ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ലാത്ത ഈ കേസില്‍ ഒരഭിപ്രായ പ്രകടനത്തിനും തങ്ങള്‍ തയ്യാറല്ലന്നും വാര്‍ത്ത പിന്‍വലിക്കണമെന്നുമാണ് രാജേഷിന്റെ ആവശ്യം.നേരത്തെ പത്രക്കുറിപ്പിലൂടെ ആക്രമിക്കപ്പെട്ട നടിയും താന്‍ അറസ്റ്റിലായ നടനെതിരെ ഒരു പരാതിയും പൊലീസിനോട് പറഞ്ഞിട്ടില്ലന്ന് വ്യക്തമാക്കിയിരുന്നു.നടനുമായി വസ്തു ഇടപാട് ഉണ്ടെന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ തുറന്നടിച്ചിരുന്നു.മലയാള സിനിമാ രംഗത്തെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷവും വിചാരണ കോടതി ദിലീപിനെ കുറ്റക്കാരനായി വിധിക്കും വരെ അദ്ദേഹത്തെ കുറ്റക്കാരനായി കാണില്ലന്ന നിലപാടിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top