സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ ഇനി എടാ, പോടാ വിളിയില്ല. പൊതുജനങ്ങളെ സാര്‍ മാഡം എന്ന് പോലീസുകാര്‍ വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാര്‍ പി മോഹനദാസ്.
നിലവില്‍ പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ച് എല്ലാ ജില്ലകളില്‍ നിന്നും പാരാതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട് മുനുഷ്യാവകാശ സിറ്റിങ്ങിനിടെ സന്നദ്ധ പ്രവര്‍ത്തകനായ ജി അനൂപ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കമ്മീഷന്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വച്ചത്.
ജനമൈത്രി പോലീസ് എന്ന് പേരുമാത്രമേ ഉള്ളൂ. പലരുടെയും പെരുമാറ്റം ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാര്‍, മാഡം എന്ന് അഭിസംബോധന ചെയ്യുന്നതിലൂടെ ആര്‍ക്കും ഒന്നും നഷ്ടപ്പൈനില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമവും നടപടികളും കര്‍ശനമാക്കാന്‍ സാര്‍, മാഡം വിളികള്‍ തടസ്സമാകില്ലെന്ന് വിദേശ രാജ്യങ്ങള്‍ തെളിയിച്ചതാണെന്ന് പി മോഹനദാസ് പറഞ്ഞു.
പരാതി പറയാന്‍ എത്തുന്നവരെ പിന്നീട് എന്തെങ്കിലും കേസില്‍ പെടുത്തി വലയ്ക്കുന്ന പതിവും പോലീസ് സ്‌റ്റേഷനുകളില്‍ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതിനെതിരെ സമാന്തരമായ ഒരു അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷന് വേണ്ടി അന്വേഷണം നടത്തുന്നതിന് ഒരു സ്വതന്ത്ര ഏജന്‍സിയെ ലഭിക്കണമെന്ന് കമ്മീഷന്‍ ദേശീയ തലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


