മറുനാടനല്ല,തനി നാടൻ മാധ്യമ വ്യഭിചാരവുമായ് സി.പി.ഐ മുഖപത്രത്തിന്റെ മലപ്പുറം ലേഖകൻ സുരേഷ് എടപ്പാൾ:നേത്യത്വത്തിനോട് നടപടി ആവശ്യപ്പെട്ട് മലപ്പുറത്തെ പാർട്ടി പ്രപർത്തകർ.സുരേഷ് ജയ് ജയ് വിളിയ്ക്കുന്നത് ഒരേ സമയം മോദിയ്ക്കും,സിപിഐയ്ക്കും.

മലപ്പുറം :ബി.ജെ.പി യും സി.പി.ഐ യ്ക്കും ഒരേ സമയം ജയ് വിളിയ്ക്കാൻ ആത്മാഭിമാനം ഉള്ള എതെങ്കിലും ഒരു മാധ്യമ പ്രപർത്തകന് സാധിയ്ക്കുമോ?. ഇല്ല , പ്രത്യേകിച്ച് മാധ്യമ പ്രപർത്തനം ഒരു രാഷ്ട്രിയ പ്രപർത്തനം ആണെന്ന് കരുതുന്ന സി.പി.ഐ യുടെ മുഖപത്രമായ ജനയുഗത്തിന്റെ ജില്ലാ മേധാവിയ്ക്ക്. ഈ മാധ്യമ നുപുംസക ശൈലിയ്ക്ക് ഉടമയാണ് സുരേഷ് എടപ്പാൾ എന്ന ജനയുഗത്തിന്റെ മലപ്പുറം ബ്യൂറോ ചീഫ്.

“ഇതിലും നല്ലത് അവൻ പത്രം ഓഫിസിൽ മറ്റെ പണി ചെയ്യുന്നതാണ്. നേതാക്കൾ ഇക്കാര്യത്തിൽ എന്ത് പറയുന്നെന്ന് നോക്കട്ടെ”. മലപ്പുറം ജില്ലയിലെ ജനയുഗം ബ്യൂറോ ചീഫ് സുരേഷ് എടപ്പാളിന്റെ ഇരട്ട മുഖത്തെ കുറിച്ച് ജില്ലയിലെ മുതിർന്ന പാർട്ടി നേതാവിന്റെ പ്രതികരണം ‘ഇങ്ങനെയാണ്.സുരേഷ് എടപ്പാൾ എന്ന മാധ്യമപ്രതകനെക്കുറിച്ച് പാർട്ടി അന്വോഷിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്യൻ എഫക്ടിന് സമാനമായ സ്വയം വഞ്ചന നടത്തിയാണ് സുരേഷ് എടപ്പാൾ പണം സമ്പാദിയ്ക്കുന്നത് എന്നതും ഞെട്ടിക്കുന്ന വിവരമാണ് . മഹാന്മാരായ പാർട്ടി നേതാക്കളുടെ ചിത്രത്തിന് താഴെ ആത്മാഭിമാനം പണയപ്പെടുത്തുന്ന രീതിയിൽ പ്രപർത്തിയ്ക്കുകയാണ് ഇയാൾ. ജനയുഗം പത്രത്തിന്റെ ബ്യൂറോ ചീഫ് എന്നതിന് പുറമേ പർട്ടിയുടെ അനുമതി ഇല്ലാതെ ആകാശവാണിയുടെ മലപ്പുറം ജില്ലയിലെ പാർട്ട് ടൈം കറസ്പൊണ്ടന്റും ദൂരദർശൻ റിപ്പോർട്ടറും ആയ് സുരേഷ് പ്രപർത്തിയ്ക്കുന്നു. ഒപ്പം ദൂരദർശന്റെ മലപ്പുറം ജില്ലാ ലേഖകനും ഇയാൾ തന്നെ.

ഇതിനു പുറമേ ആണ് ഇപ്പോൾ പാർട്ടിയുടെയും സർക്കാരിന്റെയും രഹസ്യങ്ങൾ ചോർത്താൻ മറുനാട്ടിലെ മലയാളി ഇയാളെ ചാരപ്പണയ്ക്കായ് നിയോഗിച്ചിരിയ്ക്കുന്നത്. ഒപ്പം മറുനാടന് എതിരെ സത്യങ്ങൾ പറയുന്ന എല്ലാവർക്കും എതിരായ് തെറി എഴുതാനും കള്ളപ്പരാതികൾ കൊടുക്കാനും ഒക്കെയാണ് ക്വട്ടേഷൻ. സി.പി.ഐ യെ പോലെ ഒരു കമ്യൂണിസ്റ്റ് പാർട്ടി എല്ലാ കാലവും ഉറക്കെപ്പറയുന്ന വ്യക്തി ശുദ്ധി ഇവിടെ സുരേഷ് എടപ്പാൾ മസാലയാക്കി അഭിഷേകം ചെയ്യുന്നു.

കേവലം മധ്യമ ജോലികളിൽ നിന്ന് ലഭിയ്ക്കുന്ന വരുമാനമല്ല സുരേഷിന് പ്രധാനം. ആകാശവാണിയിലെ ജോലി നിലനിർത്താൻ ആയിരങ്ങളാണ് താൻ കൈക്കൂലി ഒരോമാസവും കൊടുക്കുന്നതെന്ന് സുരേഷ് തന്നെ ചില സ്വകര്യ സദസ്സുകളിൽ വീമ്പ് ഇളക്കുകയും ചെയ്തിട്ടുണ്ട്. ഒരു മികച്ച എജന്റായ് സുരേഷ് എടപ്പാൾ മാറിക്കഴിഞ്ഞു. ജില്ലയാകെ തന്റെ എജന്റുമാരെ നിയോഗിച്ച് ട്രാൻസ്ഫർ മുതൽ പെട്രോൾ പമ്പ് വരെയുള്ള എല്ലാ വിധ സർവ്വീസും നടത്തി നൽകുന്ന അവതാരമായാണ് ഇയാൾ മാറികഴിഞ്ഞെന്ന് പാർട്ടി പ്രപർത്തകർ തന്നെ പറയുന്നു.

 

മോദി സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് എറെ ചൂണ്ടിക്കാണിയ്ക്കാൻ ഉള്ള ജില്ലയാണ് മലപ്പുറം ജില്ല. എന്നാൽ ചില വാർത്തകൾ മറ്റ് രണ്ട് ജൂനിയർ ലേഖകരുടെ ആത്മാർത്ഥത കൊണ്ട് വരുന്നു എന്നതോഴിച്ചാൽ ബാക്കിയെല്ലാം സുരേഷ് എടപ്പാൾ തമസ്ക്കരിയ്ക്കുകയാണ്. പാർട്ടിപത്രത്തിനൊപ്പം ആകാശവാണിയിലും ദൂരദർശനിലും പ്രപർത്തിയ്ക്കുന്നതിന് ഭംഗം വരുത്താതിരിയ്ക്കാൻ സകല ബി.ജെ.പി നേതാക്കൾക്കും വേണ്ടി വിടുപണി ചെയ്യുകയാണ് ഒരർത്ഥത്തിൽ ഇയാൾ. പാർട്ടി ബന്ധം ഉള്ള ഒരു പ്രപർത്തിയുടെയും ഭാഗമായവർക്ക് നിയമപരമായ് ആകാശവാണിയിലോ ദൂരദർശനിലോ പ്രപർത്തിയ്ക്കാൻ അനുവാദം ഇല്ല. പക്ഷേ സുരേഷ് എടാപ്പാൾ ഇപ്പോഴും പാർട്ടി പത്രത്തിന്റെ ഭാഗമായും ആകാശവാണിയുടെ ഭാഗമായും ഒരോ സമയം പ്രപർത്തിയ്ക്കുന്നു. അതിന് വേണ്ടി സാധിയ്ക്കും വിധം ബി.ജെ.പി ജില്ലാ ഘടകത്തിന് മുന്നിൽ താന്ന് വഴങ്ങിയാണ് ഇയാളുടെ പ്രപർത്തനം.

സുരേഷ് എടപ്പാളിന്റെ സ്വത്ത് സമ്പാദനത്തിന്റെ എറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് സജി സുരാ എന്ന കുറ്റിപ്പുറത്ത് പേരുദോഷം മാത്രം സ്വന്തമായുള്ള സുഹ്യത്തിനെ ബിനാമിയാക്കി ഇയാൾ നേടിക്കഴിഞ്ഞ പെട്രോൾ പമ്പിന്റെ അനുമതി. പണ്ട് മറ്റൊരു പത്രത്തിന്റെ പ്രാദേശിക ലേഖകനായ സജി സുരയെ ഭീഷണിപ്പെടുത്തി പണം തട്ടുന്നു എന്ന പരാതികയുടെ നിജസ്ഥിതി ബോധ്യപ്പെട്ടും പോലിസ് കേസുകളുടെ അടിസ്ഥാനത്തിലും ആണ് പത്രങ്ങൾ ഒഴിവാക്കിയത്. കഴിഞ്ഞ വർഷം വരെ ഗൾഫിൽ നിന്ന് പ്രപർത്തിയ്ക്കുന്ന ഒരു റേഡിയോ ചാനലായ ആയ റെഡിയോ എഷ്യായ്ക്ക് വേണ്ടി സുരേഷ് എടപ്പാൾ കേരള ലേഖകനായും പർട്ടി അനുമതിയോ ആകാശവാണി അനുമതിയോ ഇല്ലാതെ പ്രപർത്തിച്ചിരുന്നു. വിദേശപണം മാധ്യമ പ്രപർത്തകൻ ഇങ്ങനെ സ്വീകരിയ്ക്കുന്നത് ബന്ധപ്പെട്ട വകുപ്പ് കണ്ട് എത്തിയതോടെ ഫെമ അടക്കമുള്ള നിയമങ്ങൾ തലയിൽ വീഴാതിരിയ്ക്കാൻ രാജി വച്ച് ഇയാൾ രക്ഷപ്പെട്ടു.

ചില നിക്ഷിപ്ത താത്പര്യക്കാരുടെ പിൻ ബലത്തിൽ കേരള പത്രപ്രപർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ആകാനും ഈ മാന്യൻ ശ്രമിച്ചു. പണം ഒരു പാട് ഒഴുക്കിയിട്ടും ആത്മാഭിമാനമുള്ള കേരളത്തിലെ പത്രപ്രപർത്തക സമൂഹം ഇയാളെ തിരഞ്ഞെടുപ്പിൽ പൊട്ടിച്ച് കൈയ്യിൽ കൊടുത്തു. ഇതിനെല്ലാം ഉപരിയാണ് ഇപ്പോഴത്തെ ചാരപ്പണി. മറുനാട്ടിൽ കൊടികൾ മാന്യന്മാരെ ഭീഷണിപ്പെടുത്തിയതിന് പിഴകെട്ടിയ മാന്യന്റെ ഓൺ ലൈൻ പത്രത്തിന് വേണ്ടിയാണ് ഇയാളുടെ ഇപ്പോഴത്തെ പ്രപർത്തനം. ഇതും കാനം നയിക്കുന്ന പാർട്ടി അറിയാതെ ആണ്.

ജനയുഗം പത്രത്തിന് ചെറിയ സർക്കുലേഷനെ മലപ്പുറത്തുള്ളു എന്നാൽ സുരേഷ് എടപ്പാൾ വൻ പ്രചാരം ഉള്ള പത്ര മുതലാളിയെക്കാൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കഴിഞ്ഞു. നേതാക്കൾ പോലും അറിയാതെ പാർട്ടി ഭരിയ്ക്കുന്ന റവന്യുവകപ്പിനെ ഭാരതപ്പുഴമേഖലയിൽ പ്രതിനിധികരിയ്ക്കുകയാണ് ഇയാൾ. “ഭാരതപ്പുഴയിലെ വെള്ളവും മണലും ഇയാളെ പേടിച്ച് ഓടിപ്പൊയിരിയ്ക്കുകയാണെന്നാണ്“ നാട്ടുകാർ പറയുന്നതും ഈ സാഹചര്യത്തിലാണ്. ഇയാളുടെ നിക്ഷേപങ്ങളും ബിനാമി ഇടപാടുകളും നിയമ വിരുദ്ധ പ്രപർത്തനങ്ങളും അന്വേഷിയ്ക്കണമെന്ന് പ്രധാനപ്പെട്ട പാർട്ടി പ്രപർത്തകർ നേത്യത്വത്തൊട് അവശ്യപ്പെട്ട് കഴിഞ്ഞു. ഒരേസമയം മോദിയ്ക്കും സി.പി.ഐയ്ക്കും ഇനി സുരേഷ് ജയ് വിളിയ്ക്കേണ്ട എന്നാണ് ഇവരുടെ അഭിപ്രായം.

Top