സിപിഎം വനിതാ എംഎല്‍എക്കെതികെ ഗുരുതര പരാതിയുമായി പാര്‍ട്ടി; ലെഗ്ഗിന്‍സ് അണിഞ്ഞ എംഎല്‍എ പുരുഷ സുഹൃത്തുമായി ചുറ്റികറങ്ങുന്നു

തിരുവനന്തപുരം: കേരളത്തിലെ വനിതാ എംഎല്‍എ മാര്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് ആരും എവിടെയും നിയമം തയ്യാറാക്കിയതായി അറിയില്ല. എന്നാല്‍ സിപിഎം വനിതാ എംഎല്‍എ ലെഗ്ഗിന്‍സ് അണിഞ്ഞ് പൊതുവേദിയില്‍ വന്നത് വിവാദമാക്കിയിരിക്കുകയാണ് പാര്‍ട്ടി അണികള്‍. എംഎല്‍എ വസ്ത്രധാരണത്തില്‍ മര്യാദ പുലര്‍ത്തുന്നില്ലെന്നും പുരുഷ സുഹൃത്തിനൊപ്പം അതിരുവിട്ട ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും സിപിഎം വനിതാ എംഎല്‍എയ്ക്കെതിരെ നേതൃത്വത്തിന് പരാതി. എംഎല്‍എയുടെ മണ്ഡലത്തിലെ ഏരിയാ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതായും ഇതേത്തുടര്‍ന്ന് നേതൃത്വം ഇടപെട്ട് എംഎല്‍എയ്ക്ക് ‘വിലക്ക്’ ഏര്‍പ്പെടുത്തിയെന്നുമാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല നേതാക്കളെയും തഴഞ്ഞാണ് പെരുമാറ്റ ശുദ്ധിയുടെയും ആഢ്യത്വത്തിന്റെയും പേരില്‍ ഇവര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കിയതെന്നും തിരഞ്ഞെടുപ്പുകാലത്ത് ഇവര്‍ക്കുവേണ്ടി പുരുഷസുഹൃത്ത് മണ്ഡലത്തില്‍ തമ്പടിച്ച് തന്ത്രങ്ങള്‍ മെനഞ്ഞതിനെ യുഡിഎഫ് പ്രചരണായുധമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ, അത്തരം ആരോപണങ്ങളെ ചെറുക്കാന്‍ അന്ന് പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ത്ഥിയുടെ കൂടെ ഉറച്ചുനിന്നെങ്കിലും ഇപ്പോള്‍ പാര്‍ട്ടിക്കകത്തു നിന്നുതന്നെ ആരോപണം ഉയര്‍ന്നതോടെ നേതൃത്വം എഎല്‍എയ്ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. വനിതാ എംഎല്‍എയ്ക്കെതിരെ അക്കമിട്ടു നിരത്തിയാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. എംഎല്‍എ ആയതോടെ അവര്‍ ആകെ മാറിയതായും പാര്‍ട്ടി ഓഫീസില്‍ കയറാറുപോലും ഇല്ലെന്നും ഏരിയാ കമ്മിറ്റി ആരോപിച്ചിട്ടുണ്ട്.

പബ്ലിക് മാര്‍ക്കറ്റില്‍ ഓഫീസെടുത്ത് അവിടെയിരിക്കുന്ന എംഎല്‍എയുടെ അടുത്തേക്ക് പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ പോകാത്ത സാഹചര്യമാണെന്നും ഇതെല്ലാം പുരുഷ സുഹൃത്തിന്റെ പ്രേരണയാലാണെന്നും ആണ് ആരോപണം. ലെഗ്ഗിന്‍സ് ധരിച്ച് പൊതുവേദികളിലും നിയമസഭയുടെ സമിതിയിലും പങ്കെടുത്തു, പാര്‍ട്ടിക്കാരോട് മാന്യമല്ലാതെ പെരുമാറുന്നു, ധിക്കാരം കാട്ടുന്നു, സഭയില്‍ വൈകിവരുന്നു, ഇടയ്ക്ക് മുങ്ങുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് പാര്‍ട്ടി ഉന്നയിക്കുന്നത്. കൂടെയുള്ള പുരുഷ സുഹൃത്തിനെപ്പറ്റി ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്ന് അസത്യം പറഞ്ഞതായും ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിന് പാര്‍ട്ടി സംവിധാനം ഏര്‍പ്പെടുത്തിയതായും പറയുന്ന റിപ്പോര്‍ട്ടില്‍ എംഎല്‍എയ്ക്കെതിരെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും പറയുന്നു.

മംഗളം റിപ്പോര്‍ട്ട് ഇപ്രകാരം:
പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ വനിതാ എംഎല്‍എയ്ക്കു സിപിഐ(എം). നേതൃത്വത്തിന്റെ ‘വിലക്ക്’. വേഷവിധാനത്തില്‍ മാന്യത പുലര്‍ത്താത്തതും നിയമസഭാ നടപടികളില്‍ ശ്രദ്ധചെലുത്താതെ പുരുഷസുഹൃത്തുമൊത്ത് ചുറ്റിക്കറങ്ങുന്നതുമാണു പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ലെഗിന്‍സ് അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട എംഎല്‍എ. പുരുഷസുഹൃത്തിനൊപ്പം അതിരുവിട്ട ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നെന്നു പാര്‍ട്ടി ഏരിയ കമ്മിറ്റിക്കു ബോധ്യമായിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പല നേതാക്കളെയും തഴഞ്ഞാണ് പെരുമാറ്റശുദ്ധിയുടെയും ആഢ്യത്വത്തിന്റെയും പേരില്‍ പാര്‍ട്ടി ഇവര്‍ക്കു മത്സരിക്കാന്‍ അവസരമൊരുക്കിയത്. തെരഞ്ഞെടുപ്പു കാലത്തുതന്നെ അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. പുരുഷസുഹൃത്ത് മണ്ഡലത്തില്‍ തമ്പടിച്ചതും ഇവര്‍ക്കുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞതും യു.ഡി.എഫ്. പ്രചാരണായുധമാക്കിയിരുന്നു. അന്നു പാര്‍ട്ടി നേതൃത്വം ഇവര്‍ക്കു പിന്നില്‍ ഉറച്ചുനിന്നിരുന്നു.

എംഎല്‍എയായതോടെ വനിതാ നേതാവ് ആകെ മാറിയതായി പാര്‍ട്ടി ഏരിയ കമ്മിറ്റി വിലയിരുത്തി. പാര്‍ട്ടി ഓഫീസില്‍ കയറാറില്ല. പാര്‍ട്ടി നേതാക്കളുമായി ബന്ധം പുലര്‍ത്താറില്ല. പബ്ലിക് മാര്‍ക്കറ്റില്‍ ഒരു ഓഫീസെടുത്ത് അവിടെയാണിരിപ്പ്. പ്രവര്‍ത്തകരാരും അവിടേക്കു പോകാറില്ല. അതൊക്കെ പുരുഷസുഹൃത്തിന്റെ പ്രേരണയാലാണെന്നാണ് പാര്‍ട്ടിയൂടെ വിലയിരുത്തല്‍.

പാര്‍ട്ടി നേതാക്കള്‍ നേര്‍വഴി പറഞ്ഞുകൊടുത്തപ്പോള്‍ ഉപദേശിച്ച് പീഡിപ്പിക്കരുതെന്നായിരുന്നത്രേ എംഎല്‍എയുടെ മറുപടി. മേലില്‍ പുരുഷസുഹൃത്തിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടരുതെന്നും നിയമസഭയില്‍ കൃത്യസമയത്ത് എത്തണമെന്നും സഭാ നടപടികളില്‍ മുടക്കംകൂടാതെ പങ്കെടുക്കണമെന്നും പൊതുപരിപാടികള്‍, പാര്‍ട്ടി സമ്മേളനങ്ങളില്‍ എന്നിവയില്‍ കൃത്യസമയത്തെത്തണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഇതൊന്നും പാധലിക്കപ്പെട്ടില്ലെന്ന് ഏരിയ കമ്മിറ്റി നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എംഎല്‍എയ്ക്കെതിരേയുള്ള പ്രധാന ആരോപണങ്ങള്‍ ഇവയാണ്:
1. ഈമാസം 17 ന് എംഎല്‍എ. ലെഗിന്‍സ് പോലുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദികളിലും നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമംസംബന്ധിച്ച സമിതിയിലും പങ്കെടുത്തു. (ഏരിയ കമ്മിറ്റിയംഗം സാക്ഷി)
2. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും മാന്യത പുലര്‍ത്തുന്നില്ല. ധിക്കാരഭാവം തുടരുന്നു.
3. നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗിക്കുമ്പോള്‍ സഭയിലിരിക്കാതെ ഇറങ്ങിപ്പോകുന്നു. സുഹൃത്തിനോടൊപ്പം നിയമസഭാ ക്യാന്റീനിലും മറ്റും ചുറ്റിക്കറങ്ങുന്നു.
4. സ്വന്തം മണ്ഡലത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ ഒരു പൊതുപ്രവര്‍ത്തകയ്ക്കു ചേരാത്ത വേഷവിധാനങ്ങളണിഞ്ഞു പ്രത്യക്ഷപ്പെട്ടു. ഇതിനെ ആഘോഷത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിമര്‍ശിച്ചു.
5. സിപിഐ(എം). പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെയാണു സഭയില്‍ വൈകിവരുന്നതും മുങ്ങുന്നതും.
6. എംഎല്‍എ. ക്വാര്‍ട്ടേഴ്സില്‍ ഒരു നിലയിലാണ് വനിതാ എംഎല്‍എമാര്‍ താമസിക്കുന്നത്. മറ്റു വനിതാ എംഎല്‍എമാര്‍ നിയമസഭാ ഹോസ്റ്റല്‍ വിട്ടശേഷമാണു ഇവര്‍ മുറിയില്‍നിന്നു പുറത്തിറങ്ങുന്നതുതന്നെ.
മണ്ഡലത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ എംഎല്‍എയുടെ പേര് പുരുഷസുഹൃത്തിനോടൊപ്പം അച്ചടിച്ചു കണ്ടപ്പോള്‍ പാര്‍ട്ടി അന്വേഷിച്ചു. ആരും ക്ഷണിച്ചില്ലെന്നും സുഹൃത്തിനെ അറിയില്ലെന്നുമാണ് ഇവര്‍ മറുപടി പറഞ്ഞത്. അസത്യം പറഞ്ഞെന്ന ആക്ഷേപവും ഇതോടെ എംഎല്‍എയുടെ തലയിലായി.
തുടര്‍ന്ന് എംഎല്‍എയെ നിരീക്ഷിക്കാന്‍ പാര്‍ട്ടി സംവിധാനം ഏര്‍പ്പെടുത്തി. ഔദ്യോഗികഅനൗദ്യോഗിക നിരീക്ഷണസംവിധാനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ എംഎല്‍എയ്ക്ക് എതിരായതോടെ നടപടിയെടുക്കാനുള്ള നീക്കങ്ങളിലാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍.

Top