കോടിയേരിക്കെതിരെ കൊലവിളി; ശോഭ സുരേന്ദ്രന്‍ കുടുങ്ങും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കൊലവിളി മുഴക്കിയ ശോഭാ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കി.

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് നടന്ന പരിപാടിക്കിടയിലായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സിപിഎം സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത്. ശോഭാ സുരേന്ദ്രന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി ശിവന്‍കുട്ടി എംഎല്‍എയാണ് പ്രസംഗം പരിശോധിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചിറക്കടവ് ലോക്കല്‍ സെക്രട്ടറി വിജി ലാല്‍ കാഞ്ഞിരപ്പിള്ളി ഡിവൈഎസ് പിക്ക് പരാതി നല്‍കിയിരുന്നു.

കോടിയേരി ബാലകൃഷ്ണന് വയസെത്രയായെന്നും തെക്കോട്ടെടുക്കാന്‍ സമയമായില്ലെയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ ചോദ്യം. ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നും അവര്‍ പറഞ്ഞിരുന്നു.

ഒരു പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പത്രസമ്മേളനം നടത്താന്‍ സുരക്ഷയില്ലാത്ത നാടാണോ കോടിയേരി നിന്റെയീ കേരളം എന്ന് ചോദിച്ച ശോഭ ഇത് ജനാധിപത്യ സംസ്ഥാനമാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

Top