കോൺഗ്രസ് നേതാവ് ഭാര്യയ്ക്കു നൽകിയതിൽ 50 ലക്ഷം കള്ളപ്പണം

സ്വന്തം ലേഖകൻ

കൊച്ചി: കോൺഗ്രസ് നേതാവ് ടി.സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി ഹഫീസ് അലി രംഗത്ത്. ടി.സിദ്ദിഖ് നോട്ട് നിരോധന സമയത്ത് ആദ്യ ഭാര്യയ്ക്കു നൽകിയത് കള്ളപ്പണമെന്നാണ് റിപ്പോർട്ട്. 50 ലക്ഷം രൂപയുടെ കള്ളപ്പണം കൈമാറിയതായാണ് ഇദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിദ്ദിഖ് നോട്ട് നിരോധന സമയത്ത് ആദ്യത്തെ ഭാര്യ നസീമാ ജമാലിദ്ധീന് 10 ലക്ഷം രൂപ 2 ഡ്രാഫ്റ്റ്കളിലായി ഫെഡറൽ ബാങ്കിന്റെ കോഴിക്കോട് മെയിൻ ബ്രാഞ്ചിൽ നിന്നും എടുത്തത് മക്കളുടെ പേരിലും രാണ്ടായിരത്തിന്റെ പുതിയ ആയിരത്തി അഞ്ഞൂറ് നോട്ടുകൾ ആദ്യത്തെ ഭാര്യയായ നസീമയ്ക്കും നൽകി ;ആ പണം കൊണ്ട് നസീമ ചെയ്ത കാര്യങ്ങളുടെ രേഖകൾ കൈവശമുണ്ടെന്നാണ് ഒരു ഓൺലൈൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഹഫീസ് പറഞ്ഞത്.  50 ലക്ഷം രൂപ സിദ്ദിക്ക് കൈമാറിയത് നോട്ട് നിരോധനത്തിന്റെ സമയത്താണെന്നും ഹഫീസ് പറഞ്ഞു.നോട്ട് നിരോധന കാലത്ത് ഈ നോട്ടുകൾ എങ്ങനെ കിട്ടി എന്നാണ് ഹഫീസ് ചോദിക്കുന്നത്.
സിദ്ദിഖ് പണം കൈമാറുന്ന സമയത്ത് ഒരാൾക്ക് മാക്‌സിമം 24000 രൂപായെ ബാങ്കിൽ നിന്നുകിട്ടുകയുള്ളു എന്നിരിക്കെ ടി സിദ്ധിഖിന് പുതിയ 2000 രൂപായുടെ 1500 നോട്ടുകൾ എവിടുന്ന് കിട്ടിയെന്നും ഹഫീസ് ചോദിക്കുന്നു.ഹഫീസിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നിരിക്കെ ടി സിദ്ദിഖിന് നേരെ അന്വേഷണമുണ്ടാവാനുള്ള സാധ്യത ശക്തമാണ്. ഡി.ജി.പി ക്ക് തെളിവുകളടക്കം പരാതി നൽകിയിട്ടുണ്ടെന്നും ഇതിന്മേൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹഫീസ് പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top