കോൺഗ്രസ് തകർന്നടിയുന്നു; ബിജെപി കുതിച്ചു കയറുന്നു; ഗുജറാത്തിലും ഹിമാചലിലും രാഷ്ട്രീയ ചുഴലി

പൊളിറ്റിക്കൽ ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു മികച്ച മുന്നേറ്റം. ഗുജറാത്തിലെ നൂറ് സീറ്റ് എണ്ണക്കഴിയുമ്പോൾ കോൺഗ്രസിനേക്കാൾ 15 സീറ്റുകൾക്കെങ്കിലും ബിജെപി മുന്നിലാണ്. രാഹുൽഗാന്ധി നേരിട്ട് പ്രചാരണത്തിനു നേതൃത്വം നൽകിയ ഗുജറാത്തിൽ പക്ഷേ, കോൺഗ്രസിനു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 182 സീറ്റിലാണ് പോരാട്ടം നടക്കുന്നത്. ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ 62 സീറ്റിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. അതുകൊണ്ടു തന്നെ കേവല ഭൂരിപക്ഷത്തിനു വേണ്ട 92 സീറ്റ് ബിജെപി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ നിമിഷം മുതൽ തന്നെ കോൺഗ്രസിനെ ഏറെ പിന്നിലാക്കിയാണ് ബിജെപി കുതിച്ചിരുന്നത്. ഒരു ഘട്ടത്തിൽ പോലും കോൺഗ്രസിനു ഒരു വെല്ലുവിളിയും ഉയർത്താൻ സാധിച്ചിട്ടില്ല. ബിജെപി മുഖ്യമന്ത്രി രൂപേഷ് മേവാനി വോട്ടെടുപ്പിൽ മുന്നിൽ നിൽക്കുമ്പോൾ കോൺഗ്രസ് പിൻതുണയോടെ മത്സരിച്ച പട്ടേൽ വിഭാഗം നേതാക്കളായ അൽപേഷ് ഠാക്കൂറും, രൂപേഷ് മേവാനിയും തോൽവി രുചിക്കുകയാണെന്നാണ് സൂചന ലഭിക്കുന്നത്.
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിനെതിരെ മത്സരിക്കുന്ന ബിജെപി ആദ്യ ഘട്ടത്തിൽ 11 സീറ്റിൽ മുനവ്‌നിലാണ്. ആകെയുള്ള 68 സീറ്റിൽ തങ്ങൾ വിജയിക്കും എന്ന് ഏതാണ്ട് ഉറപ്പിച്ചാണ് പ്രചാരണ ഘട്ടത്തിൽ ബിജെപി മുന്നേറിയത്. ഇത് ഏതാണ്ട് ഉറപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ ആദ്യ അരമണിക്കൂറിലെ ഫല സൂചനകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top