രാഹുലിന്റെ യോഗത്തിനെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വനിതാ കോണ്‍സ്റ്റബിളിനെ തല്ലി; കോണ്‍സ്റ്റബിള്‍ തിരിച്ചും തല്ലി

ഷിംല: രാഹുല്‍ ഗാന്ധി പങ്കെടുത്ത അവലോകന യോഗത്തിലേക്ക് പ്രവേശനം തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ കോണ്‍ഗ്രസ് എംഎല്‍എ തല്ലി. അടി കൊണ്ട വനിതാ കോണ്‍സ്റ്റബിള്‍ തിരിച്ചും തല്ലി.ഹിമാചല്‍ പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആശാ കുമാരിയാണ് വനിതാ കോണ്‍സ്റ്റബിളിനെ തല്ലിയത്. ഒന്നും ആലോചിക്കാതെ വനിതാ കോണ്‍സ്റ്റബിളും തിരിച്ച് തല്ലി. ഇരുവരും തമ്മിലുള്ള അടിയുടെയും തിരിച്ചടിയുടെയും വീഡിയോ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആശ. പൊലീസ് തടഞ്ഞതാണ് ആശയെ പ്രകോപിപ്പിച്ചത്. ഡല്‍ഹൗസി മണ്ഡലത്തെയാണ് ആശാ കുമാരി പ്രതിനിധീകരിക്കുന്നത്. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയായ ആശ പഞ്ചാബിന്റെ ചുമതല കൂടി വഹിക്കുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top