ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്; ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചടക്കി …

ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. ബിജെപിയുടെ സിറ്റിങ് സീറ്റ് ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് പിടിച്ചടക്കി. ബിജെപിയുടെ ഉരുക്കുകോട്ടയായി കരുതുന്ന മണ്ഡലം 1,93,219 എന്ന വമ്പന്‍ ഭൂരിപക്ഷ ത്തിലാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് മാസം മുമ്പ് നേടിയ മികച്ച ജയം പഞ്ചാബില്‍ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തുടരുകയാണ്. ബിജെപിയുടെ സ്വരണ്‍ സലേറിയക്കെതിരെയാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ സുനില്‍ ജാക്കറുടെ മികച്ച ജയം.

ആറ് മാസം പ്രായമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണനേട്ടമാണ് ഉപതെരഞ്ഞെടുപ്പിലെ ലീഡീല്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി നേതാവും ബോളിവുഡ് താരവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് തവണ ബിജെപി ടിക്കറ്റില്‍ ഗുരുദാസ്പൂരില്‍ ജയിച്ചുകയറിയ വിനോദ് ഖന്ന ഒരുവട്ടം മാത്രമാണ് ഇവിടെ പരാജയപ്പെട്ടത്. ഏപ്രിലില്‍ അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് സംജാതമായത്.ത്രികോണ മല്‍സരമാണ് പഞ്ചാബില്‍ നടന്നത്. മൂന്നാം സ്ഥാനത്ത് ആംആദ്മി പാർട്ടിയാണ്.

കഴിഞ്ഞ തവണ 1,36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനോദ് ഖന്ന ഇവിടെ നിന്ന് ജയിച്ചത്. കഴിഞ്ഞ നാല് തവണയായി വിനോദ് ഖന്നയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. തോല്‍വിയെക്കാള്‍ ഏറെ കൂറ്റന്‍ ഭൂരിപക്ഷമാണ് ബിജെപി-അകാലിദള്‍ സഖ്യത്തിന് കനത്ത തിരിച്ചടിയായിരിക്കുന്നത്.

കോടീശ്വരനായ സ്വരണ്‍ സലേറിയയൊണ് ബിജെപി രംഗത്തിറക്കിയത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി ബിജെപിയില്‍ നിന്ന് അധികാരം തിരിച്ചുപിടിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ രാഷ്ട്രീയ വിജയം കൂടിയായി ഇത്.

ഒക്ടോബര്‍ 11നായിരുന്നു വോട്ടെടുപ്പ്. 56 ശതമാനം പോളിങ്ങ് ആണ് രേഖപ്പെടുത്തിയത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനത്തേക്കാള്‍ കുറവായിരുന്നു ഇത്. 70.03 ശതമാനം പോളിങ് ആണ് 2014ല്‍ രേഖപ്പെടുത്തിയത്.

 

Top