കോപ്പ അമേരിക്ക സ്വപ്ന ഫൈനല്‍ ! ആര് നേടും ? മെസിയെ പിടിച്ചുകെട്ടി താരമാകാൻ നെയ്മർ ?

മാരക്കാന: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്റെ കിക്കോഫിന് ഏതാനും മിനിറ്റുകൾ മാത്രം. തെക്കേ അമേരിക്കന്‍ ചാമ്പ്യനെ തീരുമാനിക്കാനുള്ള കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും പോരാട്ടത്തിനിറങ്ങുകയാണ് .മിസിയ അർജന്റീനയെ രക്ഷിക്കുമോ ? കാത്തിരിക്കാൻ ഇനി വെറും മിനിറ്റുകൾ മാത്രം .കളിക്കളത്തിനു പുറത്തു നല്ല സുഹൃത്തുക്കളാണു മെസ്സിയും നെയ്മറും. എന്നാൽ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ കോപ്പ അമേരിക്ക ഫൈനലിനു പന്തുരുളുമ്പോൾ യാതൊരു ‘ദാക്ഷിണവും’ പ്രതീക്ഷിക്കേണ്ടെന്നു നെയ്മർ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണു നെയ്മര്‍‍ നിലപാടു കടുപ്പിച്ചത്.ബ്രസീലുകാരനായതിൽ അഭിമാനിക്കുന്നു. ബ്രസീലിനായി കളിക്കുക എന്നതാണ് എക്കാലത്തും എന്റെ വലിയ ആഗ്രഹം. ആരാധകരുടെ ആർപ്പുവിളികൾ എന്റെ ചെവിയിൽ ഉച്ചത്തിൽ മുഴങ്ങാറുണ്ട്. കായകത്തിലോ മറ്റു മേഖലകളിലോ ബ്രസീൽ മത്സരിക്കുമ്പോൾ ഞാൻ ഒരിക്കലും രാജ്യത്തെ നിന്ദിക്കില്ല, പിന്തുണയ്ക്കാതിരിക്കില്ല.

Top