ലോകം കാത്തിരുന്ന സ്വപ്ന ഫൈനൽ നാളെ ; കോപ-അമേരിക്ക മത്സരത്തിൽ നാളെ അർജന്റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന കിരീട പോരാട്ടമാണ് നാളെ മാരക്കാന സ്റ്റേഡിയത്തിൽ അരങ്ങേറുക. കോപ അമേരിക്ക ഫുട്‌ബോളിൽ സ്വപ്ന ഫൈനലിൽ നാളെ ബ്രസീലും അർജീന്റിനയും ഏറ്റുമുട്ടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാരക്കാന സ്റ്റേഡിയത്തിൽ നാളെ രാവിലെ 5.30നാണ് സ്വപ്ന ഫൈനൽ നടക്കുക. കിരീടം നിലനിർത്താനാണ് ബ്രസീൽ ഇറങ്ങുന്നത്. അതേസമയം 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അർജന്റീനയുടെ ലക്ഷ്യം.

ലയണൽ സ്‌കലോണിയെന്ന പരിശീലകന് കീഴിൽ മികച്ച പോരാട്ട വീര്യമാണ് അർജന്റീന പുറത്തെടുത്തത്. ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസ്സി പുറത്തെടുത്തത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്.

തങ്ങളുടെ വല കാക്കാൻ വിശ്വസ്തനായ ഗോൾ കീപ്പർ എമി മാർട്ടിനെസ് ഉണ്ടെന്ന കരുത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയും ലൗട്ടാരോ മാർട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോൺസാലസുമെല്ലാം മിന്നും പ്രകടനം കാഴ്ച വെക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

ലയണൽ സ്‌കലോണി ടീമിൽ ചില മാറ്റങ്ങളോടെയാകും അർജന്റീന ടീമിനെ മത്സരത്തിന് ഇറക്കുക . മധ്യനിര താരം ഏയ്ഞ്ചൽ ഡി മരിയയെ ആദ്യ ഇലവനിൽ ഇറക്കാനാണ് സാധ്യത.ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിനായി ബ്രസീലിലെ മാരക്കാന സ്റ്റേഡിയം കിരീടപ്പോരാട്ടത്തിനായി ഒരുങ്ങി. നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിനായാണ് ഫുട്‌ബോൾ ലോകം കാത്തിരിക്കുന്നത്.

Top