കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്ന് പരാതി.

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും പീഡന പരാതി. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കുഴത്തൂപ്പുഴയിലാണ് സംഭവം. ഈ മാസം മൂന്നിനാണ് പീഡിപ്പിക്കപ്പെട്ടത് എന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കൊവിഡ് പരിശോധനാ ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വീട്ടില്‍ പോയപ്പോള്‍ അവിടെ വെച്ച് ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. വെളളറട പോലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

മലപ്പുറത്ത് ജോലി ചെയ്യുകയായിരുന്നു പരാതിക്കാരിയായ യുവതി. ഇവര്‍ നാട്ടില്‍ തിരിച്ച് എത്തിയതിന് ശേഷം കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷം കൊവിഡ് പരിശോധന നടത്തി. കടയ്ക്കലുളള ആരോഗ്യ കേന്ദ്രത്തില്‍ ആണ് പരിശോധന നടത്തിയത്. പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ് പാങ്ങോട്ടുളള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടില്‍ വെച്ച് പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് തിരുവനന്തപുരത്തെ സംഭവം. കനിവ് 108 ആംബുലന്‍സില്‍ വെച്ചാണ് ഡ്രൈവറായ നൗഫല്‍ രോഗിയായ യുവതിയെ പീഡിപ്പിച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്ത് വെച്ച് ആംബുലന്‍സ് നിര്‍ത്തിയാണ് യുവതിയെ പ്രതി പീഡിപ്പിച്ചത്. രണ്ട് രോഗികള്‍ ആയിരുന്നു ആംബുലന്‍സിലുണ്ടായിരുന്നത്. 42കാരിയെ കോഴഞ്ചേരി ആശുപത്രിയില്‍ എത്തിച്ച ശേഷം ആണ് ആംബുലന്‍സില്‍ തനിച്ചായ യുവതിയെ പീഡിപ്പിച്ചത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവ സ്ഥലത്ത് ആംബുലന്‍സ് അടക്കം എത്തിച്ച് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി.

Top