മനേസര്‍ ക്യാമ്പിലുള്ള ഒരാള്‍ക്ക് കോവിഡ്: ഒരു മാസത്തേക്ക് എല്ലാ റിക്രൂട്ട്‌മെന്റ് റാലികളും മാറ്റിവെച്ചു, സേനാംഗങ്ങള്‍ യാത്രകള്‍ നിയന്ത്രിക്കണം

മനേസര്‍ ക്വാറന്റൈന്‍ ക്യാമ്പിലുള്ള ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ നോയിഡ സ്വദേശിയാണ് ഇയാള്‍. മാര്‍ച്ച് 11 നാണ് ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇറ്റലിയില്‍ 14 വര്‍ഷമായി ഇയാള്‍ റസ്‌റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഒരു മാസത്തേക്ക് എല്ലാ റിക്രൂട്ട്‌മെന്റ് റാലികളും മാറ്റിവെക്കുന്നതായി കരസേന അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലായ സമയമായതിനാല്‍, ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും മുന്‍കരുതലിനും മുന്‍ഗണന നല്‍കാന്‍ സേനാംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന് സൈനികനേതൃത്വം നിര്‍ദേശം നല്‍കി.

സേനാംഗങ്ങള്‍ അത്യാവശ്യ ഡ്യൂട്ടികള്‍ക്കല്ലാതെയുള്ള യാത്രകള്‍ നിയന്ത്രിക്കണം. അത്യാവശ്യമ അല്ലാത്തവ ഒഴിവാക്കണം. വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം പരമാവധി വിനിയോഗിക്കണം. എല്ലാ റാങ്കിലുമുള്ള സൈനികര്‍ക്കുമായാണ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. എല്ലാ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സുകളും ക്വാറന്റൈന്‍ സൗകര്യം സജ്ജമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മനേസറില്‍ കരസേന 300 ബെഡ്ഡുകളുള്ള ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 1000 പേരെ പാര്‍പ്പിക്കാവുന്ന ക്യാമ്ബുകള്‍ ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഝാന്‍സി എന്നിവിടങ്ങളിലും കരസേന സജ്ജമാക്കിയിട്ടുണ്ട്. ബംഗാളിലെ ബിന്നാഗുരി, ബിഹാറിലെ ഗയ എന്നിവിടങ്ങളിലും ക്വാറന്റൈന്‍ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കോവിഡ് 19 രോഗബാധ മൂലം മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി, പിജി ഗവേഷക വിദ്യാര്‍ത്ഥികളാണ് കേരളത്തിലേക്ക് സുരക്ഷിതമായി എത്താനാകാതെ കുടുങ്ങിയത്. തങ്ങളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളും ഇവരുടെ കുടുംബങ്ങളും ആവശ്യപ്പെടുന്നത്. 450 ഓളം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് കല്‍ബുര്‍ഗിയില്‍ കുടുങ്ങിയത്. സര്‍വകലാശാലയുടെ 20 കിലോമീറ്റര്‍ അകലെയാണ് കഴിഞ്ഞ ദിവസം കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ മൂന്ന് ദിവസത്തിനകം താമസം ഒഴിയണമെന്ന് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. താമസ സ്ഥലം ഒഴിയേണ്ടി വന്നാല്‍ സുരക്ഷിതമായി എങ്ങനെ നാട്ടിലെത്താന്‍ കഴിയുമെന്നതാണ് വിദ്യാര്‍ത്ഥികളെ അലട്ടുന്ന പ്രധാന പ്രശ്‌നം.

Top