കോടതി ഉത്തരവ് ഉണ്ടെങ്കിലും ഭർത്താവിന് ഭാര്യയെ നിർബന്ധിച്ച് ഒപ്പം താമസിപ്പിക്കാനാവില്ല : നിർണ്ണായക ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത് : സുപ്രധാന ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി.ഒരു പുരുഷന് ഭാര്യയെ നിര്‍ബന്ധിപ്പിച്ച്‌ കൂടെ താമസിപ്പിക്കാനും ദാമ്ബത്യാവകാശങ്ങള്‍ സ്ഥാപിക്കാനും കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു.ഒരുമിച്ച്‌ ജീവിക്കാന്‍ ഭാര്യ വിസമ്മതിച്ചാല്‍ കോടതി ഉത്തരവിലൂടെ പോലും പുരുഷന് അവളെ നിര്‍ബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബനസ്‌കന്ത സ്വദേശികളായ ദമ്ബതിമാരുടെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ സുപ്രധാന വിധി.2015ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് ഒരു മകനുണ്ടായിരുന്നു. നഴ്സായി ജോലി ചെയ്യുന്ന യുവതി ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച്‌ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് ഭര്‍ത്താവില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നെന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറാനും പിന്നീട് ഭര്‍ത്താവിനെ അങ്ങോട്ടേക്ക് വിളിക്കാനും ഭര്‍തൃമാതാവിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.

തര്‍ക്കത്തെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പാലന്‍പൂരിലെ കുടുംബകോടതിയെ സമീപിക്കുകയും ദാമ്ബത്യാവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി ഭാര്യയോട് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഉത്തരവിട്ടു.

കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.കുടുംബകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി മുസ്ലിംങ്ങള്‍ തമ്മിലുള്ള വിവാഹം ഒരു സിവില്‍ കരാറാണെന്നും ദാമ്ബത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന കേസ് ഈ കരാറിന് കീഴിലുള്ള കണ്‍സോര്‍ഷ്യത്തിനുള്ള അവകാശം നടപ്പിലാക്കുന്നതല്ലാതെ മറ്റൊന്നുമല്ലെന്നും ചൂണ്ടിക്കാട്ടി.

Top