കൊവിഡിനെ തുടർന്നു ജീവനൊടുക്കിയ ഹോട്ടൽ ഉമടകളെ അനുസ്മരിച്ച് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ; കോട്ടയത്ത് അനുസ്മരണ യോഗം നടത്തി

കോട്ടയം: കൊവിഡ് പ്രതിസന്ധിയെ തുടർന്നു ജീവനൊടുക്കിയ ഹോട്ടൽ ഉടകളെ അനുസ്മരിച്ച് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്‌ക്വയറിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ പരിപാടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, റസിഡൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ എം രാധാകൃഷ്ണപിള്ള, ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറർ ആർ സി നായർ, വർക്കിംഗ് പ്രസിഡണ്ട് വേണുഗോപാലൻ നായർ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടിസി അൻസാരി ഷാഹുൽഹമീദ്, സിറ്റി സുകുമാരൻനായർ, മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top