റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം:ഇടത് അനുകൂലിയായ പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിനെതിരെ മൊഴി

തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെതിരെ മൊഴി. ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നതായും, ഉദയഭാനുവില്‍ നിന്ന് വധഭീഷണി ഉണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.ഉദയഭാനുവില്‍ നിന്ന് വധ ഭീഷണിയുണ്ടായിരുന്നുവെന്നാണ് മൊഴി.ഉദയഭാനുവുമായി രാജീവിന് നേരത്തേ റിയല്‍ എസ്റ്റേറ്റ് ബന്ധം ഉണ്ടായിരുന്നു. കേസുകളില്‍ നിന്ന് ലഭിക്കുന്ന പണം റിയല്‍ എസ്റ്റേറ്റില്‍ മുടക്കിയിരുന്നു, കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചായിരുന്നു ഈ വസ്തു ഇടപാട്. ഇത് തനിക്ക് അറിയാവുന്നതിനാല്‍ തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് രാജീവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദയഭാനുവിന്റെ വസ്തു ഇടപാടുകളുടെ രേഖ തന്റെ കൈവശമുണ്ട്. ഇത് തട്ടിയെടുക്കാന്‍ ഉദയഭാനു ശ്രമിക്കുന്നുണ്ടെന്ന് കാണിച്ച് ജൂണില്‍ മുഖ്യമന്ത്രിയ്ക്കും രാജീവ് പരാതി നല്‍കിയിരുന്നു. അങ്കമാലി സ്വദേശി ജോണിയ്ക്കെതിരെയും രാജീവ് പരാതി നല്‍കിയിട്ടുണ്ട്. ജോണി രാജീവിന്റെ മരണശേഷം ആദ്യം വിളിച്ചത് ഉദയഭാനുവിനെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

അങ്കമാലി സ്വദേശി രാജീവന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വസ്തു ഇടപാടിനായി അഡ്വാന്‍സായി നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണം.അഭിഭാഷകന്റെ കൊട്ടേഷൻ പ്രകാരമായിരുന്നു കൊലപാതകം എന്നാണ് സൂചന. പരിയാരം തവളപ്പാറയിൽ എസ്ഡി കോൺവെന്റിന്റെ കെട്ടിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവം ക്വട്ടേഷനെന്ന് പോലീസ് നേരത്തെ കണ്ടെത്തിയുരുന്നു. റിയല്‍എസ്റ്റേറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കൊടുത്ത ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്.സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാലക്കുടി പരിയാരത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top