യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു

ചേപ്പാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ സി.പി.എം പഞ്ചായത്ത് അംഗം പ്രകാശന്‍, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, ഡി.വൈ.എഫ.ഐ പ്രവര്‍ത്തകന്‍ സുനില്‍ എന്നിവരാണ് അറസ്റ്റിലായത്.

ഏവൂര്‍ വടക്കുസുനില്‍ ഭവനം സുനില്‍കുമാര്‍(28) ആണ് കൊല്ലപ്പെട്ടത്.ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. മാരകായുധങ്ങളുമായി എത്തിയ സംഘം അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ച് വെട്ടിക്കൊല്ലുകയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top