കണ്ണൂർ : കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയിൽ. കണ്ണൂർ തളിപ്പറമ്പിൽ കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഎം നേതാവിന് 1000 രൂപ പിഴ ശിക്ഷ. കോടതി പിരിയുംവരെ കോടതിയിൽ നിൽക്കാനും ഉത്തരവിട്ടു. സിപിഎം നേതാവും പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സനുമായ ജ്യോതിക്കാണ് ജഡ്ജി പിഴ ഇട്ടത്.
ആദ്യം ഇവരെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു എങ്കിലും പിന്നീട് ശിക്ഷ പിഴയിൽ ഒതുക്കുകയായിരുന്നു. നേതാവിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്. കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ പ്രതികളുടെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചതിനാണ് നടപടി.
കോടതി നടപടികള്‍ ഫോണില്‍ ചിത്രീകരിക്കുന്നത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ജ്യോതിയെ രൂക്ഷമായാണ് വിമർശിച്ചത്. അധികാരത്തിൻ്റെ ധാർഷ്ട്യം കാണിക്കരുതെന്ന് കോടതി പറഞ്ഞു. മരിച്ചവരോട് ബഹുമാനം കാണിക്കണമെന്ന് പറഞ്ഞ കോടതി അഞ്ച് മണി വരെ കോടതിയിൽ നിൽക്കാനും 1000 രൂപ പിഴ അടക്കാനും വിധിച്ചു. കോടതിയിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദേശമുണ്ട്.










