ആര്‍എസ്എസുകാര്‍ വെട്ടിയ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു; ഏങ്ങണ്ടിയൂര്‍ സ്വദേശി ശശികുമാര്‍ ആണ് കൊല്ലപ്പെട്ടത്

തൃശൂര്‍: തൃശൂരില്‍ ബിജെപി ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകായിരുന്ന സിപിഐ(എം) പ്രവര്‍ത്തകന്‍ മരിച്ചു. എങ്ങണ്ടിയൂര്‍ സ്വദേശി ചെമ്പന്‍ ശശികുമാര്‍(44) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിനു സമീപത്ത് വച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശശികുമാറിനെ ക്രൂരമായി വെട്ടിപരുക്കേല്‍പ്പിച്ചത്.

ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശശിയെ പാലത്തിനടുത്ത് ഒളിച്ചിരുന്ന സംഘം വെട്ടുകയായിരുന്നു.
സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരാക്രമണത്തിന് നേതൃത്വം നല്‍കുന്ന പണിക്കശേരി ബിനേഷ്, ബിജു, ബാബൂട്ടി, ഗിരീഷ്, ദത്ത് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ശശികുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇരുകാലുകളും കൈകളും വെട്ടിമാറ്റാനായിരുന്നു ശ്രമം. വെട്ടേറ്റ് തൂങ്ങിയ കാല്‍ മുറിച്ചുമാറ്റിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുമ്പുവടികൊണ്ട് ശരീരമാസകലം തല്ലിച്ചതച്ചു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിച്ചു. ശരീരമാസകലം മര്‍ദനമേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശശികുമാറിന്റെ വൃക്കയടക്കം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Top