ചാരക്കേസില്‍ വര്‍ഗീയവിഷം ചീറ്റി ദേശാഭിമാനി; സത്യമെഴുതിയവരെ മതം പറഞ്ഞ് ആക്രമിച്ച് പിണറായി വിജയൻ

ചാരക്കേസ് അപസര്‍പ്പക കഥകള്‍ മെനയാന്‍ ആദ്യം മത്സരിച്ചത് ദേശാഭിമാനിയാണെന്ന് സോഷ്യല്‍ മീഡിയ. തനിനിറം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയെ ആദ്യം വായു നിറച്ച് പറത്തി വിട്ടത് ദേശാഭിമാനിയാണെന്ന് തെളിവ് സഹിതം പുറത്ത്. മനോരമയെ വെല്ലുന്ന ചാരക്കേസ് അപസര്‍പ്പക കഥകള്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചു എല്ലാം പച്ചനുണക്കഥകള്‍.

ക്രിമിനല്‍ കേസില്‍ പോലും ദേശാഭിമാനി വര്‍ഗീയ വിഷം ചീറ്റിയെന്നും ആരോപണം. ചാരക്കേസില്‍ മറിയം റഷീദക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചന്ദ്രിക പത്രത്തിനെതിരെ ദേശാഭിമാനി തലക്കെട്ട് ‘ചാരസുന്ദരിയുടെ സമുദായ പക്ഷം” എന്നായിരുന്നു.

അസത്യത്തിന്റെ മറ്റൊരു ദേശാഭിമാനി തലക്കെട്ട് ‘ചാരവൃത്തി; മുസ്ലിം ലീഗിന്റെ പങ്കും അന്വേഷിക്കണം’ എന്നും. സംഭവത്തില്‍ പിണറായി വിജയന്റെ അന്നത്തെ നിയമസഭ പ്രസംഗം :- ‘മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്ന് എഴുതുന്നവര്‍ക്ക് എവിടെ നിന്ന് കിട്ടി ഈ വിവരം’ ‘മറിയം റഷീദ മുസ്ലിമായതുകൊണ്ടാണോ ചന്ദ്രിക പത്രം ചാരക്കേസ് ഇല്ല എന്ന് എഴുതിയത്’

1994 ഡിസംബറിലെ ചന്ദ്രിക പത്രത്തില്‍ ഒരു ദിവസത്തെ 8 കോളം ഒന്നാം പേജ് വാര്‍ത്ത ‘മറിയം റഷീദ ചാരവൃത്തിക്ക് വന്നതല്ല’ എന്നായിരുന്നു. പിറ്റേ ദിവസം ഇറക്കിയ ദേശാഭിമാനി യുടെ തലക്കെട്ട് ‘ചാരവൃത്തി; മുസ്ലിംലീഗിന്റെ പങ്കും അന്വേഷിക്കണം’ എന്ന്. മേമ്പൊടിയായി തലേ ദിവസത്തെ ചന്ദ്രികയുടെ പത്ര കട്ടിങ്ങും. ഇത്തരത്തില്‍ വര്‍ഗീയമായും കാര്യങ്ങളെ വളച്ചൊടിക്കാന്‍ ദേശാഭിമാനി കൂട്ടു നിന്നു.

എഴുത്തുകാരന്‍ സക്കറിയ, മാധ്യമപ്രവര്‍ത്തകരായ കെ.എം റോയ്, റഹീം മേച്ചേരി തുടങ്ങിയവര്‍ മാത്രമേ നമ്പി നാരായണനെതിരായ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെയും അന്ന് രാജ്യദ്രോഹിക്കു വേണ്ടി സംസാരിക്കുന്നവരായി ചിത്രീകരിക്കപ്പെട്ടു.

കൂടാതെ സത്യം തിരിച്ചറിഞ്ഞ് അകാരണമായി ജയിലില്‍ അടക്കപ്പെട്ട മറിയം റഷീദയ്ക്ക ജാമ്യം നിന്ന പ്രവര്‍ത്തകനെ സിപിഎം പിരിച്ചുവിടുകയും ചെയ്തു സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായിരുന്ന അന്തരിച്ച ഒ.ജെ ജോസഫിന്റെ മകനായ ലാലു ജോസഫിനെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാന പ്രകാരം പുറത്താക്കുന്നത്. ഐ എസ് ആര്‍ ഓ കേസില്‍ ആരോപണ വിധേയയായ മറിയം റാഷിദയ്ക്ക് ജാമ്യം നിന്നതാണ് കാരണം. അതിനെ കുറിച്ചുള്ള മനോരമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പെരുന്താന്നി ലോക്കല്‍ കമ്മിറ്റി ചോദിച്ച വിശദിക്കരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി

Top