ഇടുക്കിയിലെ സിപിഐഎം അംഗങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിവാദം. ഇടുക്കി സിപിഐഎം ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഒരു സിഐടിയു പ്രവർത്തകൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. പാർട്ടി അംഗങ്ങളും ജനപ്രതിനിധികളുമായ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടിക്കുള്ളിൽ വിവാദം പുകയുകയാണ്. വീഡിയോ പോസ്റ്റ് ചെയ്ത അംഗത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ രൂക്ഷമായി വിമർശനങ്ങളാണുയരുന്നത്. സിപിഐഎം അംഗങ്ങളും ജനപ്രതിനിധികളുമായ നിരവധി സ്ത്രീകളും അംഗങ്ങളായിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. സിപിഐഎം പാർട്ടി ഓഫീസ് സെക്രട്ടറിയാണ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ. അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അഡ്മിൻ ഇടപെട്ട് പലതും ചെയ്തെങ്കിലും സംഭവം വിവാദമാകുകയായിരുന്നു. സിഐടിയു പ്രവർത്തകൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതോടെ പലരും ഗ്രൂപ്പിൽ നിന്ന് സ്വമേധയാ പുറത്തുപോയി. സ്ത്രീകളടക്കം അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ മുഴുവൻ അംഗങ്ങളെയും റിമൂവ് ചെയ്ത അഡ്മിൻ, വാട്സാപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തത്രേ. ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ബാക്കി പലരും സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഇതോടെയാണ് വീഡിയോ പോസ്റ്റ് ചെയ്ത അംഗത്തിനെതിരെ ചിലർ രംഗത്തെത്തിയത്. സിപിഎമ്മിന്റെ ഒരു വനിതാ പഞ്ചായത്തംഗം അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തയാൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചിലർ പരാതി നൽകാൻ ഒരുങ്ങുന്നതായി സൂചനയുണ്ടെന്നും രാഷ്ട്രദീപികയുടെ റിപ്പോർട്ടിലുണ്ട്.


