പുനലൂര്‍: കൊല്ലം ജില്ലയിലെ പുനലൂരിനടുത്ത് നരിക്കലില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു. മേഴ്‌സിയാണ് മരിച്ചത്.കൃത്യത്തിന് ശേഷം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച തോമസ് ഗുരുതരമായി പൊള്ളലേറ്റ് പുനലൂരിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. മേഴ്‌സിയും തോമസും അവിവാഹിതരാണ്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.


