വിവാഹമോചനത്തിന് കേസുകൊടുത്ത് ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍: യുവതി പിടിയില്‍

വടക്കേക്കര: ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റില്‍. ഗോതുരുത്ത് കടകത്ത് വീട്ടില്‍ സഫിനെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്ത ഭാര്യ കാവ്യാഞ്ജലി(29)യാണ് അറസ്റ്റിലായത്. സഫിനു പകരം അനുജനായ സെഫിനെയാണ് ക്വട്ടേഷന്‍ സംഘം വെട്ടിയത്.

സഫിനും കാവ്യാഞ്ജലിയും വിവാഹമോചനത്തിനു തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ വൈരാഗ്യം മൂലം സഫിനെ ആക്രമിക്കാനായി കാവ്യാഞ്ജലി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്യുകയായിരുന്നു. കാട്ടൂര്‍ കാരാഞ്ചിര പെരിങ്ങോട്ടുവീട്ടില്‍ കുമാരന്റെ മകളാണു കാവ്യാഞ്ജലി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top