ക്രൈം ഡെസ്‌ക്
മെക്‌സിക്കോ: പന്ത്രണ്ടാം വയസിൽ പെൺവാണിഭ സംഘത്തിന്റെ പിടിയിൽപ്പെട്ട പെൺകുട്ടിയെ നാലു വർഷംകൊണ്ട് ലൈംഗിക പീഡനത്തിനു ഇരയാക്കിയത് അരലക്ഷം പേർ..! പന്ത്രണ്ടാം വയസിൽ പീഡനകേന്ദ്രത്തിൽ കുടുങ്ങിയ പെൺകുട്ടി രക്ഷപെടാൻ ശ്രമിച്ചപ്പോഴെല്ലാം അതിക്രൂരമായ പീഡനങ്ങളെയാണ് നേരിടേണ്ടി വന്നത്. ഒരു ദിവസം അൻപതു മുതൽ അറുപതു വരെ പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. പതിനാറാം വയസിൽ പെൺവാണിഭ കേന്ദ്രത്തിൽ നിന്നു രക്ഷപെട്ട കാർലാ ജസ്റ്റിൻ എന്ന യുവതിയാണ് അഞ്ചു വർഷത്തിനു ശേഷം താൻ അനുഭവിച്ച കൊടിയ പീഡനത്തിന്റെ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. പെൺവാണിഭ സംഘത്തിൽ നിന്നു രക്ഷപെട്ട പെൺകുട്ടി ഇപ്പോൾ ഇത്തരത്തിൽ ചതിയിൽ കുടുങ്ങുന്ന പെൺകുട്ടികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള സംഘടനയിൽ പ്രവർത്തിക്കുകയാണ്.
പന്ത്രണ്ടാം വയസിലാണ് കാർലയ സ്‌കൂളിൽ നിന്നു മടങ്ങുന്നതിനിടെ പെൺവാണിഭ സംഘത്തിന്റെ ഏജന്റ് തട്ടിക്കൊണ്ടു പോകുന്നത്. രക്ഷപെടാൻ ശ്രമിച്ചെങ്കിലും ദുർബലമായ പ്രതിരോധമായതിനാൽ കാർലയ്ക്കു ഇതിനു സാധിച്ചില്ല. തുടർന്നു വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലും മുറികളിലും അടച്ചിട്ട് പെൺവാണിഭ സംഘം കാർലയെ വിൽപ്പന നടത്തുകയായിരുന്നു. അൻപത് സ്ഥലത്തെങ്കിലും തന്നെ മാറിമാറി പാർപ്പിച്ചിട്ടുണ്ടെന്നു കാർല വ്യക്തമാക്കി. ഇതിനിടെയാണ് പല തവണ കാർല രക്ഷപെടാൻ ശ്രമിച്ചിട്ടുള്ളത്. ഓരോ തവണയും രക്ഷപെടാനുള്ള ശ്രമം പരാജയപ്പെടുമ്പോൾ പെൺവാണിഭ സംഘത്തിലെ ഗുണ്ടകൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോകും. രക്ഷപെടാൻ ശ്രമിച്ചതിനുള്ള ശിക്ഷയായി കൈകൾ പിന്നിലേയ്ക്കു പിടിച്ചു കെട്ടും. തുടർന്നു കാലുകൾ ഇരുവശത്തേയ്ക്കും അകത്തും. തുടർന്നു പൈപ്പും ഇരുമ്പു ദണ്ഡുകളും സ്വകാര്യ ഭാഗങ്ങളിൽ കുത്തിക്കയറ്റും. ഇത്തരത്തിൽ ക്രൂരമായ പീഡനങ്ങളാണ് പെൺകുട്ടികൾക്കു നേരിടേണ്ടി വന്നിരുന്നത്. ഒടുവിൽ പൊലീസിന്റെ സഹായത്തോടെയാണ് പെൺകുട്ടി പിടിയിൽ നിന്നും രക്ഷപെട്ടത്.


