സുഹൃത്തിന്റെ ഭാര്യയുമായി മൂന്നാറിന് ഒളിച്ചോടി; പൊലീസ് പിടികൂടിയപ്പോൾ കാമുകി തള്ളിപ്പറഞ്ഞു; നാട്ടുകാരുടെ മുന്നിൽ നാണം കെട്ട യുവാവ് കാമുകിയുടെ വീടിനു മുന്നിൽ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: സുഹൃത്തിന്റെ ഭാര്യയുമായി മൂന്നാറിനു ഒളിച്ചോടിയ ശേഷം പൊലീസ് പിടികൂടിയപ്പോൾ കാമുകി തള്ളിപ്പറഞ്ഞ വിഷമത്തിൽ യുവാവ് കാമുകിയുടെ വീടിനു മുന്നിൽ തൂങ്ങി മരിച്ചു. രണ്ടു ദിവസം മുൻപാണ് സുഹൃത്തിന്റെ ഭാര്യയ്‌ക്കൊപ്പം ഇയാളെ കാണാതായത്. തുടർന്നു മൂന്നാറിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇന്നു രാവിലെയാണ് ഓട്ടോ ഡ്രൈവറായ കുമ്മനം കാഞ്ഞിരംപതിനാറിൽചിറയിൽ സുനിൽകുമാറി(30)നെ കാമുകിയുടെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കുട്ടിയുടെ അമ്മയായ യുവതിയെ തിങ്കളാഴ്ച മുതലാണ് കാണാതായത്. യുവതിയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് വെസ്റ്റ് പൊലീസിൽ പരാതിയും നൽകി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി സുനിലിനൊപ്പം പോയതാണ് എന്നു കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മൂന്നാറിൽ നിന്നും പൊലീസ് പിടികൂടിയത്.

തുടർന്നു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ ഇരുവരെയും കോട്ടയത്ത് എത്തിച്ചു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ യുവതി ഭർത്താവിനൊപ്പം പോകാൻ തയ്യാറാകുകയായിരുന്നു. ഇതോടെയാണ് യുവതി പൊലീസ് കോടതിയിൽ ഹാജരാക്കി. കോടതിയിലും ഭർത്താവിനൊപ്പം തന്നെ പോകാനുള്ള നലപാടിൽ യുവതി ഉറച്ചു നിന്നു.

യുവതി ഉപേക്ഷിച്ചു പോയതിൽ കടുത്ത മാനസിക സമ്മർദം സുനിൽ അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പൊലീസ് സ്റ്റേഷനിൽ വച്ചു തന്നെ താൻ ആത്മഹത്യ ചെയ്യുമെന്നും, ഇനി ജീവിച്ചിരിക്കില്ലെന്നും സുനിൽകുമാർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുനിൽകുമാർ ബുധനാഴ്ച രാത്രിയിൽ യുവതിയുടെ വീടിനു മുന്നിലെത്തി മരത്തിൽ തൂങ്ങി മരിച്ചത്. രാവിലെ വീട്ടിൽ നിന്നും പുറത്തെത്തിയ ആളുകളാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന സുനിൽകുമാറിനെ കണ്ടത്.

തുടർന്നു, വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കൊവിഡ് പരിശോധനയ്ക്കു ശേഷം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു വെസ്റ്റ് പൊലീസ് കേസെടുത്തു.

Top