വ്യവസായികളെ കൊള്ളയടിച്ച പോലീസുകരനുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

തെലുങ്കാന: മൂന്ന് വ്യവസായികളില്‍ നിന്നായി 12 ലക്ഷം രൂപ കവര്‍ന്ന പോലീസുകാരനടക്കം മൂന്നു പേര്‍ അറസ്റ്റില്‍.വ്യവസായി ബസവകോത്തി യുടെയും സുഹ്യത്തുക്കളും ഫാം ഹൗസില്‍ വച്ച് പണം കൈമാറുന്നതിനിടെയാണ് പോലീസുകാ രടക്കം പണം തട്ടിയെടുത്തത്.

പോലീസുകാരനായ കെ രാജാ ഗൗഡ്,സുഹ്യത്തു ക്കളായ പര്‍യാദ് സിംഗ്, ബിക്ഷപാത്തി സിംഗ് എന്നിവരാണ് അറസ്റ്റിലായത്.ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബസവകോ ത്തിയും കൂട്ടരും എസ് പിക്ക് പരാതി നല്‍കുകയായികുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റി ലായത്.ഇവരുടെ കൈയ്യില്‍ നിന്നും 34.26 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top