അനുജന്റെ മകന്റെ ജന്മദിനാഘോഷം അറിയിച്ചില്ല; ചേട്ടന്‍ അനുജനെ കുത്തിക്കൊന്നു

കൊല്ലം: അനുജന്‍ തന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷം അറിയിച്ചില്ലെന്ന കാരണം പറഞ്ഞ് ജ്യേഷ്ഠന്‍ കൊടുത്തത് മരണശിക്ഷ.. തൃക്കരുവ ഞാറയ്ക്കല്‍ എലുമല പണ്ടകശാലയില്‍ വീട്ടില്‍ മോഹനന്‍ ലീല ദമ്പതികളുടെ മകന്‍ ഷൈജു (32) ആണ് മരിച്ചത്.കറികത്തി ഉപയോഗിച്ച് കഴുത്ത് ആഞ്ഞ് വെട്ടി കഴുത്തിന് മറുവേല്പ്പിക്കുകയായിരുന്നു. കഴുത്തിന്റെ പ്രധാന ഞരമ്പ് അറ്റുപോയു പെട്ടെന്ന് മരണം സംഭവിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഷൈജുവിന്റെ ജ്യേഷ്ഠന്‍ ബൈജു (35) വിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്; സഹോദരങ്ങളായ ബൈജുവും ഷൈജുവും മാതാപിതാക്കളും എലുമലയിലെ കുടുംബവീട്ടിലാണ് താമസം. ബുധനാഴ്ച ബൈജുവിന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷമായിരുന്നു. എന്നാല്‍ ഷൈജുവിനെ ചടങ്ങ് അറിയിച്ചില്‌ളെന്ന കാരണത്താല്‍ വൈകീട്ട് വീട്ടിലത്തെിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ കയ്യില്‍ കരുതിയിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷൈജുവിനുനേരെ വീശി. കഴുത്തില്‍ മാരകമായി മുറിവേറ്റ് ഞരമ്പ് അറ്റതിനത്തെുടര്‍ന്ന് അവശനായി വീണ ഷൈജുവിനെ ബൈജുവും മറ്റുള്ളവരും ചേര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ അറിയിച്ചതിനത്തെുടര്‍ന്ന് ഈസ്റ്റ് എസ്.ഐ രാജേഷ്‌കുമാര്‍ എത്തി ബൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരിച്ച ഷൈജു അവിവാഹിതനാണ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top