സ്വന്തം ലേഖകൻ
ലഖ്‌നൗ: ലേഡീസ് ഹോസ്റ്റലിൽ കയറാൻ വേഷം മാറി പെണ്ണാകാൻ സ്വയം ലിംഗം മുറിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. മഹാരാഷ്ട്രയിലെ റാലിഗഞ്ചിലായിരുന്നു സംഭവം. കോളേജ് വിദ്യാർഥിയായ യുവാവ് സമീപത്തെ വനിതാ ഹോസ്റ്റലിൽ കയറുമെന്നു സുഹൃത്തുക്കളോടു ബെറ്റ് വച്ചിരുന്നു. ഇതേ തുടർന്ന് ഇയാൾ പല തവണ വേഷം മാറി വനിതാ ഹോസ്റ്റലിൽ കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇത് പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് കടുംകൈ പ്രവർത്തിച്ച്ത്.
സെപ്റ്റംബർ 30 നകം ഹോസ്റ്റലിൽ കയറിയില്ലെങ്കിൽ നഗ്നനായി കോളേജിൽ ഓടണമെന്നതായിരുന്നു സുഹൃത്തുക്കളുമായി യുവാവ് ബറ്റ് വച്ചത്. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം യുവാവ് ലിംഗം മുറിച്ച് സ്ത്രീയാകാൻ ശ്രമിച്ചത്. റാലിഗഞ്ചിലെ കോളേജ് വിദ്യാർഥിയായ യുവാവിന്റെ കാമുകി വനിതാ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഈ യുവതിയെ കാണമെന്നാഗ്രഹിച്ച് നേരത്തെ രണ്ടു തവണ ഹോസ്റ്റലിൽ കയറാൻ ശ്രമിച്ച് യുവാവ് പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഇതു സംബന്ധിച്ചു ചർച്ച ചെയ്തിരുന്നു. എന്നാൽ, യുവാവിനു ആണത്തമില്ലെന്നും, ഹോസ്റ്റലിൽ കയറാൻ ധൈര്യമില്ലെന്നുമായിരുന്നു സുഹൃത്തുക്കളുടെ പരിഹാസം. ഇതേ തുടർന്നാണ് യുവാവ് ബെറ്റ് വച്ചത്.
വനിതാ ഹോസ്റ്റലിൽ കയറിയില്ലെങ്കിൽ നഗ്നനായി കോളേജിൽ ഓടേണ്ടിവരുമെന്നായിരുന്നു സൂഹൃത്തുക്കളുടെ ഭീഷണി. ഇതേ തുടർന്നാണ് യുവാവ് ലിംഗം സ്വയം മുറിക്കാൻ ശ്രമിച്ചത്. 30 ശതമാനത്തിനു മുകളിൽ ലിംഗത്തിനു മുറിവേറ്റിട്ടുണ്ട്. കത്തി ഉപയോഗിച്ചു ലിംഗം മുറിച്ചതോടെ രക്തം വാർന്നൊഴുകി. ഇതോടെ ഭയന്ന യുവാവ് ബോധരഹിതനായി മുറിയിൽ വീഴുകയായിരുന്നു. തുടർന്ന് ബഹളം കേട്ടെത്തിയ സുഹൃത്തുക്കളാണ് ഇയളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ റായിഗഞ്ച് പൊലീസ് കേസെടുത്തു.


