കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് സർക്കുലർ തിരിച്ചടിയുണ്ടാകുമെന്ന് ധന്യാരാമന്‍

കൊച്ചി: ദലിത് സംഘടനകൾ നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആർടിസി സർവീസുകൾ നടത്താൻ ഒരുക്കണമെന്ന് എംഡി എ.ഹേമചന്ദ്രന്റെ സർക്കുലർ. എല്ലാ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സർവീസുകളുടെയും വിശദമായ റിപ്പോർട്ട് രാവിലെയും ഉച്ചയ്ക്കും അയയ്ക്കണമെന്നും നിർദ്ദേശിച്ചു. കെഎസ്ആർടിസി ബസുകൾക്കു മതിയായ സംരക്ഷണം നൽകണമെന്നു പൊലീസിനോടും കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ബസുകളും നാളെ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ കടകൾ തുറന്നു പ്രവർത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കി.ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിനു ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽനിന്ന് പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തിങ്കളാഴ്ചത്തെ ദളിത് ഹര്‍ത്താല്‍ തള്ളിക്കളയാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ബസ് ഓണേഴ്‌സ് അസോസിയേഷന്റെയും നിലപാടുകള്‍ക്കെതിരെ ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍. വംശീയതയുടെ പേരില്‍ ഇന്ത്യയിലെ 32 ശതമാനത്തോളം ആളുകള്‍ അതി ഭീതിജനകമായി വേട്ടയാടപ്പെടുന്ന സമയത്താണ് ദേശീയ തലത്തില്‍ തന്നെ ദളിത് പ്രക്ഷോഭം രൂപപ്പെട്ടത്. ഇതിന് ഐക്യദാര്‍ഢ്യമായിട്ടാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ദളിത് സംഘടനകള്‍ തീരുമാനിച്ചതെന്നും ധന്യ പറഞ്ഞു.

എന്നാല്‍ വ്യാപാരി വ്യവസായി നേതാവ് നസറുദ്ദീന്റെയൊക്കെ സംസാരം കേട്ടാല്‍, അദ്ദേഹത്തിനൊന്നും ഒരിക്കലും ദളിതരുടെ വിഷയങ്ങള്‍ ചിന്തിക്കാനുള്ള മാനസികാവസ്ഥപോലും കാണില്ല. അദ്ദേഹമൊക്കെ രാഷട്രീയ നേതാക്കളുടെ ടൂള്‍ മാത്രമാണ്. അയാളൊക്കെ ടാക്‌സ് വെട്ടിച്ച് ജീവിക്കുന്നയാളാണ്. അതൊകണ്ട് തന്നെ നസ്‌റുദ്ദീന്റെ ആഹ്വാനത്തെ പാടെ തള്ളിക്കളയുന്നതായും ധന്യ പറഞ്ഞു.

‘അതുകൊണ്ട് തന്നെ ഞങ്ങളെ വെല്ലുവിളിക്കുന്നവരോട് ഞങ്ങള്‍ക്ക് മറുപടിയുണ്ട്. ഇവിടത്തെ ബ്രാഹ്മണ്യ അധികാരം പുനസ്ഥാപിക്കാന്‍ നിന്നങ്ങള്‍ കൂട്ടു നിന്നു കഴിഞ്ഞാലുള്ള അപകടം വലുതാണ്. സാധാരണക്കാരോടുള്ള പണം കൊണ്ട് ജീവിക്കുന്നവരാണ് ബസ് ഓണേഴ്‌സ് ബസ് നിരത്തിലിറക്കിയാല്‍ തിരിച്ചടിയുണ്ടാകും’ ബസ് നിരത്തിലിറക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്നും ധന്യ പറഞ്ഞു.

Top