ജഡ്ജിയുടെയും ഭാര്യയുടെയും അടിവസ്ത്രം കഴുകാത്തതിന് ജീവനക്കാരിക്ക് മെമ്മോ

ഈറോഡ്: ജഡ്ജിയുടെ ഭാര്യയുടെ അടിവസ്ത്രമലക്കാത്തതിന് ജീവനക്കാരിക്ക് മെമ്മോ നല്‍കിയ ജഡ്ജി കുടുങ്ങി. സംഭവം പുറത്തായതോടെ വ്യാപക പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

ഈറോഡ് സെഷന്‍സ് കോടതിയിലെ ജഡ്ജി ദലിത് വിഭാഗക്കാരിയായ ഓഫീസ് അസിസ്റ്റന്റിന് അയച്ച മെമ്മോയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തന്റെയും ഭാര്യയുടേയും അടിവസ്ത്രം ഉള്‍പ്പെടെ അലക്കാന്‍ മടികാണിച്ചതിനെതിരെയാണ് ഓഫീസ് അസിസ്റ്റന്‍ഡായ സ്ത്രീക്ക് ജഡ്ജി മെമ്മോ അയച്ചത്. ഈറോഡ് സെഷന്‍സ് കോടതിയിലെ സബ് ജഡ്ജ് ഡി.സെല്‍വമാണ് കോടതിയിലെ ഓഫീസ് അസിസ്റ്റന്റായ വാസന്തിക്ക് മെമ്മോ അയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെയും ഭാര്യയുടെയും വസ്ത്രം അലക്കാന്‍ കൂട്ടാക്കാതിരുന്നതും, അടിവസ്ത്രം അലക്കാന്‍ തന്നപ്പോള്‍ ദേഷ്യത്തില്‍ അത് വലിച്ചെറിയുകയും തന്നോടും ഭാര്യയോടും തട്ടിക്കയറിയും ചെയ്തത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ജഡ്ജി പറയുന്നു.

നടപടി എടുക്കാതിരിക്കണമെങ്കില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ജഡ്ജിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി ഒന്നിന് അയച്ച കത്ത് ഇപ്പോഴാണ് പുറത്താകുന്നത്. അച്ചടക്ക നടപടി ഭയന്ന് 47 കാരിയായ വാസന്തി ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് കാണിച്ച് മറുപടിയും നല്‍കേണ്ടിവന്നു.

ഈ രണ്ട് കത്തുകളും പുറത്തുവന്നതോടെ വിഷയം വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിനെതിരെ പ്രതിഷേധിക്കുമെന്ന് തമിഴ്‌നാട് ജിഡീഷ്യല്‍ എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

Top