ബസില്‍ നിന്ന് നാലുവയസുകാരിയെ എടുക്കാന്‍ മറന്ന അമ്മ…  

കാസര്‍ഗോഡ്: മക്കളെ ശ്രദ്ധിക്കാതെ അലക്ഷ്യമായി നടക്കുന്ന രക്ഷിതാക്കള്‍ അറിയാന്‍. നിങ്ങളുടെ മക്കള്‍ കൈവിട്ടു പോകാന്‍ നിങ്ങളുടെ ചെറിയ നോട്ടക്കുറവ് മതി. സമാനമായ സംഭവമാണ് കാസര്‍ഗോഡ് നടന്നത്. ബസില്‍ നിന്ന് നാലുവയസുകാരിയെ സ്വന്തം അമ്മ എടുക്കാന്‍ മറന്നുപോയി. സംഭവമറിഞ്ഞ പോലീസ് കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. പൈക്കയില്‍നിന്നു കാസര്‍ഗോഡ് ഭാഗത്തേക്കുവന്ന സ്വകാര്യബസിലാണ് സംഭവം. കുട്ടിയെ എടുക്കാതെ അമ്മ എടനീര് ബസ് സ്‌റ്റോപ്പില്‍ ഇറങ്ങിപോയി. വീട്ടിലെത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന കാര്യം അവര്‍ മനസിലാക്കിയത്. പെട്ടെന്ന് തന്നെ ബന്ധുക്കളെ അറിയിച്ചു. സംഭവം പോലീസില്‍ അറിയിക്കുകയും ബസിന്റെ പേരും റൂട്ടും പറഞ്ഞുകൊടുക്കുകയും ചെയ്തു. ബസ് അപ്പോഴേക്കും കാസര്‍ഗോഡെത്തി തിരികെ വിട്ടിരുന്നു. വഴിമധ്യേ ബസിനു പിന്നാലെ പോയ പോലീസ് ജീപ്പ് ബസിനുകുറുകെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് കുട്ടിയെ ബസില്‍ നിന്ന് എടുത്തു പുറത്തിറക്കി. പിന്നീട് കുട്ടിയെ പോലീസ് ജീപ്പില്‍ എടനീരിലെ വീട്ടിലെത്തിക്കുകയായിരുന്നു.

Top