അച്ഛനെയും അമ്മയെയും പട്ടണിയ്ക്കിട്ടു കൊല്ലാക്കൊല ചെയ്തു മകന്റെ ക്രൂരത: അയൽവാസികൾ ഭക്ഷണം നൽകാതിരിക്കാൻ മകൻ പട്ടിയെ അഴിച്ചു വിട്ടു; ക്രൂരത കണ്ടെത്തിയത് വീട്ടിലെത്തിയ ആശാവർക്കർ

മുണ്ടക്കയം: മരുന്നും ഭക്ഷണവും പരിചരണവും ന്ൽകാതെ ക്രൂരമായി പെരുമാറിയ മകന്റെ ക്രൂരതയ്ക്കു മുന്നിൽ കരുണയ്ക്കു കാത്തു നിൽക്കാതെ ്അച്ഛൻ മടങ്ങി. ഒരു മാസത്തിലേറെയായി പട്ടിണികിടന്ന ശേഷമാണ് മുണ്ടക്കയത്ത് അച്ഛൻ മരണത്തിനു കീഴടങ്ങിയത്. മാസങ്ങളോളം ഒരു മുറിയിൽ മാത്രം അടച്ചു പൂട്ടിക്കിടക്കുകയും, ഭക്ഷണവും മരുന്നും ലഭിക്കാതെ വരികയും ചെയ്തതോടെ അമ്മയ്ക്കു മാനസിക അസ്വാസ്ഥ്യം..!

മുണ്ടക്കയം പഞ്ചായത്തിൽ പെട്ടഅസംബനിയിലാണ് നാടിനെ നടുക്കിയ സംഭവം. അസംബനിയനി, തൊടിയിൽ വീട്ടിൽപൊടിയൻ (80) ആണ് നാളുകളായി ഭക്ഷണവും വെള്ളവും, ചികിത്സയുംകിട്ടാതെകിടന്ന്മരണത്തിന് കീഴടങ്ങിയത്. മാസങ്ങളായി കാര്യമായ ഭക്ഷണമോ ചികിത്സ യോ ഒന്നും ലഭിക്കാതെ മുറിക്കുള്ളിൽഭർത്താവിന് ഒപ്പംകഴിഞ്ഞഅമ്മിണി (76) നെ കണ്ടെത്തിയത് മാനസികനില തെറ്റി അവസ്ഥയിലാണ്. പിന്നീട് ഇരുവരെയുംകാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പൊടിയന്റെ ജീവൻ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു ആൺമക്കളുടെ മാതാപിതാക്കളായ ഇരുവരും’ ഇളയമകൻ റെജിയുടെ വീട്ടിലായിരുന്നു താമസം. തൊട്ടടുത്ത മുറിയിൽ റജിയും ഭാര്യ’ ജാൻസിയും താമസമുണ്ടങ്കിലുംമാതാപിതാക്കളെ ഇവർ കാര്യമായിശ്രദ്ധിച്ചിരുന്നില്ല.. ജാൻസിയും റജിയും ജോലിക്കു പോകുമ്പോൾസമീപവാസികളും ബന്ധുക്കളോ വീട്ടിലേയക്കു വരാതിരിക്കാൻ വീടിന് മുന്നിൽ വളർത്ത് നായയെ കെട്ടിയ നിലയിലായിരുന്നു.ഇതുമൂലം മറ്റാർക്കുംഅടുത്തുപോലും വരാൻ പറ്റാത്ത സാഹചര്യം ആയിരുന്നു.

മുഴുവൻ സമയ മദ്യപാനിയായ റജിയെ ഭയന്നു അയൽ വാസികൾ വൃദ്ധ ദമ്പതികളുടെ അടുത്തേയ്ക്കു പോകാറില്ലന്നു പരിസര വാസികൾ പറഞ്ഞു. അയൽ വാസികൾ അറിയിച്ചതിന്നെ തുടർന്നു കഴിഞ്ഞദിവസം ആശാവർക്കർ മാരും പാലിയേറ്റീവ് കെയർ അംഗങ്ങളും വീട്ടിലെത്തിയപ്പോഴാണ് ഇവരുടെ ദയനീയ സ്ഥിതി കണ്ടത്. .തുടർന്ന് ഇവർ പഞ്ചായത്ത് അംഗംസിനിമോൾ തടത്തിലിനെഅറിയിക്കുകയുമായിരുന്നു.

പഞ്ചായത്തംഗം മുണ്ടക്കയം സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന്. സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ് സി എ, പുഷ്പാംഗദൻ എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തിയ ശേഷം, മറ്റ് പൊലീസ് ഉദോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ ആളുകൾ തടിച്ചു കൂടിയതറിഞ്ഞ് റജി എത്തിയെങ്കിലും ഇയാൾ മദ്യലഹരിയിലായിരുന്നു വെന്ന് പൊലീസ് അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്,എന്നിവരുടെ നേതൃത്വത്തിൽ ഉടൻതന്നെ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പൊടിയൻ മരണപെട്ടു. . മാനസികനില തെറ്റിയ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളേജിലെ മാനസികരോഗ വിഭാഗത്തിലേക്ക് മാറ്റി.

അമ്മിണികൂലിപ്പണി ചെയ്താണ് വീട്ടിലെ നിത്യ ചെലവ് നടത്തിവന്നിരുന്നത്. പ്രായാധിക്യം മൂലം അമ്മിയ്ക്കും പൊടിയനും മറ്റ് ജോലികൾ ചെയ്യാനാകാതെ വന്നതോടെയാണ് ഇവർ ഒറ്റപ്പെട്ടത്. ആരോഗ്യം മോശമായ ഇരുവരെയും ഇളയമകൻ റെജി വീടിനുള്ളിൽ പൂട്ടി ഇടുന്നത് പതിവായിരുന്നു.പ്രായാധിക്യത്താൽ പുറത്തു പോകാനാവാതെമലമൂത്രവിസർജനം വരെ ഈ വൃദ്ധദമ്പതികൾ മുറിയിലായിരുന്നു നടത്തിയിരുന്നത്. അധികൃതർ മുറിക്കുള്ളിൽ കയറി നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണങ്ങൾ കണ്ടെത്തി. ഇതാണ് ഇവർക്ക് കഴിക്കുവാൻ നൽകിയിരുന്നത്.

സമീപവാസികളെ ആരെയും വീട്ടിലേക്ക് അടുപ്പിക്കാത്ത മൂലം വിവരം പുറത്ത് അറിഞ്ഞതുമില്ല.
പൊടിയന്റെമരണവുമായി ബന്ധപ്പെട്ടു അസ്വാഭാവീക മരണത്തിന് പൊലീസ് കേസെടുത്തു. വൃദ്ധ ദമ്പതിയ്ക്കു ഭക്ഷണവും ചികിത്സയും നൽകാതിരുന്നത് സംബന്ധിച്ചു കേസെടുക്കാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടു ലഭിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.

Top