നാഗാലാൻഡിൽ നിന്നും പൊലീസ് വണ്ടിയിൽ കേരളത്തിലെത്തിയത് 140 കോടി; പങ്ക് കിട്ടിയത് പ്രമുഖ കോൺഗ്രസ് നേതാവിന്; പ്രതിപക്ഷത്തെപ്പൂട്ടാൻ സർക്കാരിന്റെ തുറുപ്പ് ചീട്ട്

സ്വന്തം ലേഖകൻ

ആലപ്പുഴ: നോട്ട് നിരോധനക്കാലത്ത് കള്ളപ്പണം വെളുപ്പിക്കാൻ ആലപ്പുഴയിൽ എത്തിയത് 140 കോടിയെന്നു റിപ്പോർട്ട്. നാഗാലാൻഡിൽ നിന്നും പൊലീസ് വണ്ടിയിൽ കേരളത്തിലെത്തിയ ഈ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നത് കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവാണെന്നും ഇൻകംടാക്‌സ് ഡിപ്പാർട്ടമെന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈതിനു പ്രതിഫലമായി 25 ശതമാനം തുക ഈ നേതാവിനു കൈമാറിയെന്നും ഇൻകംടാക്‌സ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഇതോടെ പ്രതിപക്ഷം കേരളത്തിൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെ ശക്തമായ ആയുധമാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനു ലഭിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ ഒരു പ്രമുഖ വ്യവസായിയാണ് നാഗാലാൻഡിൽ നിന്നും പൊലീസ് വാഹനത്തിൽ കോടികൾ എത്തിച്ചത്. നാഗാലാൻഡ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണ് ഈ വ്യവസായിയെന്നാണ് സൂചന. ഈ വ്യവസായി വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ തോത് കേട്ട് സംസ്ഥാന കേന്ദ്ര സർക്കാർ ഞെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇൻകംടാസ് വകുപ്പിന്റെ കണക്കുകൾ കണ്ടെത്തിയിരിക്കുന്നത്. നോട്ട് നിരോധനക്കാലത്തിനുമുൻപും കഴിഞ്ഞ സർക്കാരിന്റെ കാലത്തും കേരളത്തിലേയ്ക്കു ഇത്തരത്തിൽ വൻ തോതിൽ നോട്ട് എത്തിയിരുന്നു. ഈ രാഷ്ട്രീയ നേതാവ് ഭരണത്തിലിരിക്കെ തന്നെ കേരളത്തിൽ അഞ്ഞൂറു കോടിയുടെ നോട്ട് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇത് തന്നെയാണ് കേരളത്തിലെ പ്രതിപക്ഷത്തെ കുടുക്കാൻ സംസ്ഥാന സർക്കാർ ഇപ്പോൾ ആയുധമാക്കുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top