നരബലി നടത്താന്‍ നാലുമാസം പ്രായമായ കുഞ്ഞിനെ നാല്‍പ്പതിനായിരം രൂപയ്ക്ക് ആള്‍ദൈവത്തിന് വിറ്റു

ന്യൂഡല്‍ഹി: നരബലി നടത്താന്‍ നാലുവയസുകാരനെ തട്ടികൊണ്ടുപോയി. ഡല്‍ഹിയില്‍ നിന്നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അമ്മയുടെ സഹോദരന്‍ കുട്ടിയെ തട്ടികൊണ്ടു പോയി ആള്‍ ദൈവത്തിനു 40,000 രൂപയ്ക്കു വില്‍ക്കുകയായിരുന്നൊണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശത്താണ് രാജ്യത്തെ നടുക്കിയ സംഭവം.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അനേവഷണത്തില്‍ കുട്ടിയെ കണ്‌ടെത്തി. തുടര്‍ന്ന് പോലീസ് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നരബലി നടത്തുന്നതിനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന വിവരം അറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയുടെ അമ്മാവനും തന്ത്രിയുമടക്കം മൂന്നു പേരെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശത്ത് നരബലി ഇപ്പോഴും നടന്നുവരുന്നുണ്ടെന്നും ഇതിന്റെ ആവശ്യത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്‌ടെന്നും മാധ്യമങ്ങള്‍ പറയുന്നു.

Top