അന്തേവാസികളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ബാലഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അന്തേവാസികളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച ഡല്‍ഹി ബാലഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍. ആര്‍.എസ് മീണയാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും കുട്ടികളുമായി സെല്‍ഫി എടുക്കുകയും ഇയാള്‍ ചെയ്തിരുന്നു. തെരുവില്‍നിന്നും രക്ഷപെടുത്തുന്ന കുട്ടികളെയാണ് ബാലഭവനില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍പെട്ട പത്തുവയസില്‍ താഴെയുള്ള ആറു കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

Top