പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയശേഷം യുവാവ് യുവതിയെ തീകൊളുത്തി

നോയിഡ : പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിക്കു സമീപപ്രദേശമായ നോയിഡയിലാണ് സംഭവം.ഡല്‍ഹി സഫ്ദര്‍ജങ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ദല്‍ഹി സഫ്ദാര്‍ജംഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ടു സമീപവാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ യുവാവ് ഉപദ്രവിക്കുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ തീ കൊളുത്തിയ യുവാവ് രക്ഷപ്പെട്ടു. ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 95 ശതമാനത്തോളം പൊള്ളല്‍ ഏറ്റതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

നിലവിളി ശബ്ദം കേട്ട് വീട്ടുകാര്‍ ടെറസിനു മുകളില്‍ എത്തിയപ്പോഴാണ് ശരീരം മുഴുവന്‍ തീപടര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ തീ അണച്ചശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തിന്റെ 95 ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്.

വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ്, പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമേ കുട്ടി മാനഭംഗത്തിനിരയായോ എന്നു സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു. അതേസമയം, 20 വയസ്സുകാരനായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി പഠനം നിര്‍ത്തിയെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. 17 വര്‍ഷമായി നോയിഡയിലെ ഗൗതം ബുദ്ധ നഗര്‍ പ്രദേശത്താണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്.

Top