കാമുകിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ ഒപ്പം നിന്നു; കുഞ്ഞ് വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്‌ ബോധംകെട്ട് വീണ് കാമുകന്‍

ഒരു കുഞ്ഞിനായി ഒരു സ്ത്രീ അവളുടെ മനസും ശരീരവും തയ്യാറെടുക്കുന്ന പോലെ തന്നെയാണ് ഒരു പുരുഷനും. ജനിക്കാന്‍ പോകുന്ന ആ കുഞ്ഞിനായി 9 മാസക്കാലവും സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടും. തന്റെ കുഞ്ഞോമനയെ ഒരു നോക്കു കാണാന്‍ മനസ് കൊതിച്ചുകൊണ്ടേയിരിക്കും. പ്രസവ വേദന അനുഭവിക്കുന്ന ഓരോ അമ്മമാരും വല്ലാത്ത ഒരു ധൈര്യമാണ് പ്രകടിപ്പിക്കാറ്. അത് ചിലപ്പോള്‍ അച്ഛനാകാന്‍ പോകുന്ന പുരുഷന് ഉണ്ടാകില്ല. വിദേശരാജ്യങ്ങളിലും ഇപ്പോഴൊക്കെ ഇന്ത്യയിലും കേരളത്തിലും ഒട്ടുമിക്ക ആശുപത്രികളിലും പ്രസവസമയത്ത് സാധാരണ പ്രസവമാണെങ്കില്‍ അച്ഛനും പ്രവേശനം അനുവദിക്കും. അത്തരത്തില്‍ തന്റെ കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് ഒപ്പം കയറിയ യുവാവ് പ്രസവ വേദന കൂടുന്നത് കണ്ട് ബോധംകെട്ട് വീണു. യുവാവ് ബോധംകെടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബര്‍മിംഗ്ഹാം വുമന്‍സ് ഹോസ്പിറ്റലിലാണ് സംഭവം. കാമുകിയുടെ വേദന കണ്ട് നിന്നപ്പോള്‍ താനും ഗര്‍ഭിണിയാണെന്ന തോന്നല്‍ മനസിലുണ്ടായെന്നും പ്രസവ വേദന തനിക്കും അനുഭവപ്പെട്ടെന്നും ബെന്‍ പറയുന്നു. ആമ്പര്‍ റോസ് എന്ന പെണ്‍കുഞ്ഞിനാണ് ഏമി ജന്മം നല്‍കിയത്.

Latest
Widgets Magazine