കേരളത്തിലെ മതേതര എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റ അവസ്ഥ വരുമെന്ന ഹിന്ദു ഐകൃവേദി അധ്യക്ഷ കെപി ശശികലയുടെ ഭീഷണിക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. എറണാകുളം റൂറല്‍ എസ്പിയ്ക്കാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയത്. വിവാദ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന സ്ഥലം എംഎല്‍എ വിഡി സതീശന്റസതീശന്റെയും ഡിവൈഎഫ്‌ഐയുടെയും പരാതിയിലാണ് നടപടി.ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത്, മക്കളേ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍ എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടിത്തവും ഉണ്ടാവില്ല. ഓര്‍ത്തുവെക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവശേക്ഷത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍, അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരയാക്കപ്പെടാം’ എന്നായിരുന്നു ശശികലയുടെ ഭീഷണി.
അതേസമയം കോണ്‍ഗ്രസാണ് മതേതര എഴുത്തുകാരെ കൊല്ലുന്നതെന്നും അതാണ് താന്‍ പ്രസംഗിച്ചതെന്നുമാണ് ശശികലയുടെ പക്ഷം. എഴുത്തുകാര്‍ മൃത്യുഞ്ജയഹോമം നടത്തുന്നത് നല്ലതാണെന്നാണ് താന്‍ പറഞ്ഞതെന്നും ശശികല പറയുന്നു.


